മൂല്യവർധിത ഉൽപ്പന്ന യൂണിറ്റിന് സഹായവുമായി അകലക്കുന്നം ഗ്രാമപഞ്ചായത്ത്

അകലകുന്നം : അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരമറ്റത്ത് പ്രവർത്തിക്കുന്ന അഗ്രോ പ്രൊഡ്യൂസർ കമ്പനിക്ക് മൂല്യവർധിത ഉൽപ്പന്ന സംസ്കരണത്തിനായി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നൽകിയ മിഷനറിയുടെ ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജേക്കബ് തോമസ് താണിക്കൽ ഉദ്ഘാടനം ചെയ്തു കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിവികാരി ഫാദർ എബ്രാഹം ഏരിമറ്റം യോഗത്തിന് അധ്യക്ഷത വഹിച്ചു.

Advertisements

പാലാ പി എസ് ഡബ്ള്യു എസ് ഡയറക്ടർ ഫാദർ തോമസ് കിഴക്കയിൽ പഞ്ചായത്ത് മെമ്പർ മാത്തുക്കുട്ടി ഞായർ കുളം ,ഡാന്റ്സ് കൂനാ നിക്കൽ, ടോം ആലക്കൽ, സണ്ണി കളരിക്കൽ, അകലക്കുന്നം കൃഷി അസിസ്റ്റന്റ് ബോബി വർഗീസ്, ജയ്മോൻ പുത്തൻപുരക്കൽ, ജോർജ്ജുകുട്ടി കുന്നപ്പള്ളി എന്നിവർ സംസാരിച്ചു

Hot Topics

Related Articles