കുലശേഖര മംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ സർപ്പ പ്രതിഷ്ഠാ വാർഷിക കലശപൂജ ഭക്തി നിർഭരമായി

വൈക്കം: കുലശേഖര മംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ സർപ്പ പ്രതിഷ്ഠാ വാർഷിക കലശപൂജ ഭക്തി നിർഭരമായി. മഠാധിപതി ശ്രീരാമചന്ദ്രസ്വാമികൾ, ക്ഷേത്രം മേൽശാന്തി പ്രവീഷ് ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, നൂറും പാലും തളിച്ചുകൊട തുടങ്ങിയവ നടന്നു. ഏപ്രിൽ ഒന്നിന് മൂല വിഗ്രഹ പ്രതിഷ്ഠാ കലശം, ഏപ്രിൽ രണ്ടിന് ഹനുമദ് ജയന്തി തുടങ്ങിയവ ആഘോഷിക്കും. ചടങ്ങുകൾക്ക് ആഞ്ജനേയ മഠം പ്രസിഡൻ്റ്
കെ. പ്രകാശൻ, സെക്രട്ടറി
പി.ബാലകൃഷ്ണപിള്ള, എൻ.ഡി.രാജു
പി.കെ.രാജൻ,വി.കെ.മഹിപാൽ, സുരേഷ് ചിങ്ങറോത്ത്എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles