കൊച്ചി : സിനിമകള്‍ അങ്ങനെയാണ്, ഒട്ടും പ്രതീക്ഷിക്കാതെ പ്രേക്ഷകർ അങ്ങ് ഏറ്റെടുക്കും. അത് താരങ്ങളുടെ മൂല്യം വച്ചല്ല, മറിച്ച് നല്ല സിനിമ എന്ന മൂല്യം കൊണ്ട്.അത്തരത്തിലൊരു സിനിമ കഴിഞ്ഞ ദിവസം തിയറ്ററില്‍ എത്തിയിരിക്കുകയാണ്. വാഴ 2. സോഷ്യല്‍ മീഡിയ താരങ്ങള്‍ ഒന്നിച്ചെത്തി കളറാക്കിയ ചിത്രം ഇപ്പോള്‍ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ അടക്കം വാഴ 2 മിന്നും വിജയം നേടുന്നുണ്ട്. സിനിമ തിയറ്ററില്‍ മുന്നേറുന്നതിനിടെ അതിലെ ചില രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നുണ്ട്. അക്കൂട്ടത്തിലൊരു രംഗം ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ തൊട്ടിരിക്കുകയാണ്.
വർഷങ്ങള്‍ക്ക് മുൻപൊരു വിഷുദിനത്തില്‍ പുറത്തുവന്നൊരു വീഡിയോ ഉണ്ട്. ഗേറ്റില്‍ വച്ച് പടക്കം കത്തിക്കാൻ പോകുന്നൊരു വ്യക്തിയുടേതാണ് വീഡിയോ. ഇയാള്‍ തിരി കൊളുത്താൻ പേടിക്കുന്നതും ഒടുവില്‍ തീ കത്തി, പടക്കം പൊട്ടുമ്പോള്‍ പേടിച്ച് ഓടുമ്പോള്‍ വീഴുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഓരോ വിഷു വന്നിട്ടും ഈ വീഡിയോ തന്നെയാകും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയുക. വലിയ ചിരി പടർത്തുകയും ചെയ്യും. എന്നാല്‍ വാഴ 2 കണ്ടതിന് ശേഷം ആരും ഈ വീഡിയോ കണ്ട് ചിരിക്കില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വൈറല്‍ വീഡിയോ വാഴ 2ല്‍ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. ബിജുക്കുട്ടനാണ് ആ വേഷം ചെയ്തത്. അയാള്‍ വീഴുമ്പോള്‍ മകൻ സങ്കടപ്പെടുന്ന രംഗങ്ങളും ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതായത് ആ വീഡിയോയുടെ മറു സൈഡ് പ്രേക്ഷകർക്ക് മുന്നില്‍ അണിയറപ്രവർത്തകർ എത്തിച്ചു എന്നുള്ളതാണ്. അത് വിജയിക്കുകയും ചെയ്തു. ആ രംഗം തിയറ്ററില്‍ കാണ്ടപ്പോള്‍ പലരുടേയും കണ്ണുകള്‍ നിറഞ്ഞു. ഇനി ഒരിക്കലും ആ വീഡിയോ കണ്ട് ചിരിക്കില്ലെന്നും ഇവർ ഒന്നടങ്കം പറയുന്നുണ്ട്. ഒപ്പം ബിജുക്കുട്ടന്റെ വേഷത്തെ പ്രശംസിക്കുന്നവരും ധാരാളമാണ്.
അതേസമയം, വാഴ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ വാഴ 2 ഏപ്രില്‍ 2ന് ആയിരുന്നു തിയറ്ററില്‍ എത്തിയത്. നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് വിപിൻ ദാസ് ആണ്. ആദ്യ ദിവസം തന്നെ അഞ്ച് കോടിക്ക് മുകളിലാണ് വാഴ 2 നേടിയിരിക്കുന്ന കളക്ഷൻ. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനമാണ് സിനിമയെ മുന്നോട്ട കൊണ്ടുപേയിരിക്കുന്നതെന്ന് നിസംശയം പറയാം. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുണ്‍, അല്‍ഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം എന്നിവരും അഭിനയിച്ചിട്ടുണ്ട്.

