കാർഡോ കാശോ കയ്യിൽ വേണ്ട ! ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തെ പ്രശംസിച്ച്‌ ഒരു ജർമ്മൻ സഞ്ചാരി

ന്യൂഡൽഹി : ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തെ പ്രശംസിച്ച്‌ ഒരു ജർമ്മൻ സഞ്ചാരി ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഫിലിപ്പ് എന്ന യുവാവാണ് ഇന്ത്യയിലെ ക്യുആർ കോഡ് വഴിയുള്ള പണമിടപാടുകള്‍ എത്രത്തോളം നല്ലതാണ് എന്നതിനെ കുറിച്ച്‌ തന്റെ ഇൻസ്റ്റഗ്രാം വീഡിയോയില്‍ പറയുന്നത്. ഇന്ത്യയില്‍ പണം നല്‍കുന്നത് വളരെ എളുപ്പമാണെന്നാണ് ഫിലിപ്പ് തന്റെ വീഡിയോയില്‍ പറയുന്നത്. ‘നിങ്ങള്‍ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ മാത്രം മതി. ക്ഷേത്രങ്ങളിലോ ബസാറുകളിലോ ടാക്സിയിലോ എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് ഇങ്ങനെ പണം നല്‍കാം’ എന്നാണ് യുവാവ് പറയുന്നത്.

Advertisements

കയ്യില്‍ പണമോ കാർഡോ ഒന്നും തന്നെ കരുതേണ്ട ആവശ്യമില്ലെന്നും ഫോണ്‍ മാത്രം ഉപയോഗിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാട് പൂർത്തിയാക്കാമെന്നും വളരെ ആവേശത്തോടെ യുവാവ് പറയുന്നു. ‘റിയല്‍ ഡിജി ഇന്ത്യ’ എന്നാണ് ഫിലിപ്പ് തന്റെ അനുഭവത്തെ കുറിച്ച്‌ പറയുന്നത്. വളരെ വേഗത്തില്‍ തന്നെ യുവാവ് ഷെയർ ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഇന്ത്യയിലെ ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണിത്, എല്ലാം ഒരു സ്കാനില്‍ ഒതുങ്ങും’ എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. അതുപോലെ, വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പലരും ഇന്ത്യയിലെ ഈ സൗകര്യം തങ്ങള്‍ക്ക് മിസ് ചെയ്യുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. ചെറിയ തട്ടുകടകള്‍ മുതല്‍ വലിയ കടകള്‍ വരെയും യുപിഐ സ്വീകരിക്കുന്നത് വളരെ നല്ല കാര്യമായിട്ടാണ് പലരും പറഞ്ഞിരിക്കുന്നത്. അതേസമയം, ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടുകളില്‍ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. തെരുവ് കച്ചവടക്കാർ മുതല്‍ വലിയ സ്ഥാപനങ്ങള്‍ വരെയും ഇപ്പോള്‍ ക്യു ആർ കോഡ് വഴിയാണ് പണം സ്വീകരിക്കുന്നത്.

Hot Topics

Related Articles