ഏഴു ദിവസം കൊണ്ട് 100 കോടി കളക്ഷൻ : വാഴ 2 റെക്കോർഡ് തുക്കി

കൊച്ചി ; നവാഗതനായ സവിൻ സ സംവിധാനം ചെയ്ത വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് ബോക്സ് ഓഫീസില്‍ റെക്കോർഡ് കളക്ഷനിലേക്ക് കുതിക്കുന്നു. ഹിറ്റ് സംവിധായകൻ വിപിന് ദാസിന്റെ തിരക്കഥയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുറത്തിറക്കിയ ചിത്രത്തിന് ഏഴു ദിവസം കൊണ്ട് 100 കോടി കളക്ഷനാണ് ലഭിച്ചത്.

Advertisements

മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻ നിർത്തി നവാഗത സംവിധായകൻ സംവിധാനം ചെയ്ത ഒരു സിനിമക്ക് അതിവേഗം 100 കോടി ബോക്സ് ഓഫീസ് കളക്ഷൻ കിട്ടുന്നത്. ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗില്‍ ഇന്ത്യയില്‍ ടോപ് വാഴ 2 തന്നെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുണ്‍, അല്‍ഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാല്‍, അഞ്ചല്‍ മറിയ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്ന ചിത്രം കോമഡി ഡ്രാമ ഫോർമുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറില്‍ തുടങ്ങി ഇമോഷണല്‍ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയായാണ് ചിത്രം അവസാനിക്കുന്നത്.

നിറയെ പൊട്ടിച്ചിരികളുമായി കഥ പറഞ്ഞ് പോകുന്ന ആദ്യപകുതിയും, ജീവിതത്തിന്റെ റിയാലിറ്റി വരച്ചു കാണിക്കുന്ന രണ്ടാംപകുതിയും മാത്രമല്ല ചിത്രത്തില്‍ ഉള്ളത്. അധ്യാപകരിലും വിദ്യാർഥികളിലുണ്ടാക്കുന്ന മാനസിക പീഡനം, വിദ്യാർഥികള്‍ മയക്കു മരുന്നിലേക്കെത്തിപ്പെടാനുള്ള കാരണങ്ങള്‍, സിബ്ലിങ് ലൗ തുടങ്ങിയവയൊക്കെ ചിത്രം വിശദമായി തന്നെ പറഞ്ഞ് പോകുന്നുണ്ട്.

ഹ്യൂമറും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു എന്റർടെയ്നർ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. സൗഹൃദത്തിന്റെ തീവ്ര വികാരങ്ങളും നൊസ്റ്റാള്‍ജിയയും അടങ്ങുന്ന വിധത്തില്‍ മനോഹരമായാണ് തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്.

സംഗീത സംവിധാനം, ഛായാഗ്രഹണം തുടങ്ങി ചിത്രത്തിന്റെ മിക്ക സാങ്കേതിക വശങ്ങളും മികച്ച നില്‍ക്കുന്നുണ്ട്. ഓരോ നിമിഷവും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതില്‍ സംവിധായകൻ സവിനും തിരക്കഥാകൃത്ത് വിപിൻ ദാസും വിജയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം- അഖില്‍ ലൈലാസുരൻ, എഡിറ്റർ- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കണ്‍ട്രോളർ- റിന്നി ദിവാകർ, കല- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, സ്റ്റില്‍സ്- ബിജിത്ത് ധർമടം, പരസ്യകല- യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രജിവൻ അബ്ദുള്‍ ബഷീർ, സൗണ്ട് ഡിസൈനർ- അരുണ്‍ എസ്. മണി, ആക്ഷൻ- കലൈ കിംഗ്സണ്‍, വിക്കി നന്ദഗോപാല്‍, ഡിഐ- ജോയ്നർ തോമസ്, ടൈറ്റില്‍ ഡിസൈൻ- സർക്കാസനം, സൗണ്ട് ഡിസൈൻ- വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്തിപുലം, പ്രൊമോഷൻ കണ്‍സള്‍ട്ടന്റ്- വിപിൻ കുമാർ, പിആർഒ- എ.എസ്. ദിനേശ്, ഡിസ്ട്രിബ്യൂഷൻ -ഐക്കണ്‍ സിനിമാസ്.

Hot Topics

Related Articles