ബംഗളുരു : ഐ പി എല്ലിൽ വിജയം തുടർന്ന് ബംഗളൂരു. ഇക്കുറി അഞ്ച് വിക്കറ്റിന് ലഖ്‌നൗവിനെ തകർത്താണ് ബംഗളുരു വിജയം തുടർച്ച സ്വന്തമാക്കിയത്. 20 മുഴുവൻ വിക്കറ്റുകളും നഷ്‌ടമാക്കി ലഖ്‌നൗ ഉയർത്തിയ 146 റണ്ണിൻ്റെ വിജയലഘ്യം അഞ്ച് വിക്കറ്റും അഞ്ച് ഓവറും ബാക്കി നിൽക്കെ ആർ സി ബി മറികടന്നു. ടോസ് നേടിയ ആർ സി ബി ലഖ്‌നൗവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മിച്ചൽ മാർഷ് (40) , ആയുഷ് ബദോനി (38) , മുകുൾ ചൗധരി (39) എന്നിവർ മാത്രമാണ് മത്സരത്തിൽ രണ്ടക്കം കണ്ടത്. മൂന്ന് പന്ത് മാത്രം ബാറ്റ് ചെയ്ത് റണ്ണെടുക്കും മുൻപ് പരിക്കറ്റ് പുറത്തായ പന്ത് , മടങ്ങിയെത്തി മൂന്ന് പന്ത് കൂടി നേരിട്ട് ഒരു റൺ മാത്രം എടുത്ത് മടങ്ങി. നിക്കോളാസ് പൂരാൻ (1) അബ്‌ദുൾ സമദ് (0) എന്നിവർ നിരാശപ്പെടുത്തി. ഇംപാക്ട് സബ് ആയി എത്തിയ ലിൻഡേ (7) യാതൊരു ഇംപാക്ടും ഉണ്ടാക്കിയില്ല. റസ്കിൻ സലാം നാലും , ഭുവനേശ്വർ കുമാർ മുന്നും വിക്കറ്റ് വീഴ്ത്തി. പാണ്ഡ്യ രണ്ടും ഹൈസൽ വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഫിൽ സാൾട്ടി (7) നെ ആദ്യം തന്നെ വീഴ്ത്തി എൽ എസ് ജി ഒന്ന് ഞെട്ടിച്ചു. എന്നാൽ , വിരാട് കോഹ്ലിയും (49) , ദേവ്ദത്ത് പടിക്കലും (10) ചേർന്ന് വലിയ നഷ്‌ടമില്ലാതെ കളി കൊണ്ട് പോയി. 66 ൽ പടിക്കലും 86ൽ കോഹ്ലിയും വീണെങ്കിലും പടിദാറും (27) ജിതേഷ് ശർമ്മയും (23) ടീമിനെ വിജയത്തിലേയ്ക്ക് അടുപ്പിച്ചു. 121 ൽ പടിദാറും 122 ൽ ജിതേഷും വീണെങ്കിലും വിജയത്തിലേയ്ക്ക് അധികം അകലമില്ലാതിരുന്നത് ആർസിബി ആരാധകർക്ക് ആശ്വാസമായി. 14 റൺ വീതം എടുത്ത ടിം ഡേവിഡും , റൊമേറോ ഷെപ്പേർഡും ചേർന്ന് കളി കരയ്ക്ക് എത്തിച്ചു.

