കുമരകം ആറ്റാമംഗലം പള്ളിയുടെ നവീകരിച്ച ഹാളിന്റെ ഉദ്ഘാടനം ഞായറാഴ്ച

കുമരകം : ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രവും ദേശീയരും അന്തർദ്ദേശിയരുമായ ഒട്ടനവധി പ്രമുഖ വ്യക്തികളുടെ മനസ്സുകളിൽ സ്ഥാനം പിടിച്ചതുമായ കുമരകം ഗ്രാമത്തിൻ്റെ ഹൃദയ ഭാഗത്ത് കുമരകം ആറ്റാമംഗലം പളളി നവീകരിച്ചു സമർപ്പിക്കുന്ന ആറ്റാമംഗലം പാരീഷ് ഹാളിൻ്റെ (മിഖായേൽ മോർ ദിവന്നാസിയോസ് ഹാൾ) കൂദാശയും ഉദ്ഘാടനവും ഏപ്രിൽ 19 രാവിലെ 10 – ന് യക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.തോമസ് മാർ തീമോത്തിയോസ് കൂദാശ നിർവഹിക്കുന്നതും. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി ഉദ്ഘാടനം ചെയ്യുന്നതുമാണ്. ചടങ്ങിൽ രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

Advertisements
  1982 ഫെബ്രുവരി 22 - ന് പരിശുദ്ധ ഇഗ്നാത്യോസ് സഖാ പ്രഥമൻ പ്രാത്രിയർക്കീസ് ബാവയാണ് ഹാളിന്റെ ശിലാസ്ഥാപനം നടത്തിയത്. 1990 ജനുവരി ആറിന് ബസേലിയോസ് പൗലൂസ് ദ്വിതിയൻ കാതോലിക്കാ ബാവാ കൂദാശ നിർവഹിച്ചു. കുമരകത്തെ ആദ്യത്തെ പാരീഷ് ഹാളാണ് ഇപ്പോൾ നവീകരിച്ചരിക്കുന്നത്. 2000-ൽ കുമരകം സന്ദർശിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയ് കുമരകം പാക്കേജ് നാടിന് സമർപ്പിച്ചത് ഈ ഹാളിലാണ്. എ.സി. നോൺ എ. സി. സൗകര്യങ്ങൾ ഉള്ള കുമരകത്തെ ഏക പാരീഷ് ഹാളാണിത്. വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും നവീകരണത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. 750-ൽ അധികം പേർക്ക് ഭക്ഷണത്തിനുള്ള സൗകര്യത്തോടു കൂടിയ വിശാല ഹാളെന്ന പ്രത്യേകതയും ഇപ്പോൾ ഉണ്ട് .

മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ ഹാൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് വികാരി ഫാ: അഭിലാഷ് എബ്രഹാം വലിയവീട്ടിൽ, സഹ വൈദീകൻ നൈനാൻ ഫിലിപ്പ് എട്ടുപറയിൽ,ട്രസ്റ്റി ജേക്കബ് പി ജോർജ് , സെക്രട്ടറി സോബി മാത്യു എടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.

Hot Topics

Related Articles