ബിഗ് ബോസിൽ ജയിച്ചത് എങ്ങിനെയാണ് എന്നറിയാമല്ലോ… ; അത് പോലെ തന്നെ തൃക്കാക്കരയിലും സംഭവിക്കും; തൃക്കാക്കരയിൽ അത്ഭുതമുണ്ടാകുമെന്ന ആവർത്തിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി അഖിൽ മാരാർ 

കൊച്ചി: അടുത്ത അഞ്ച് വർഷം ആരാണ് കേരളം ഭരിക്കാൻ പോകുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍. മുന്നണികളെല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഇത്തവണത്തെ സെലിബ്രിറ്റി മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അഖില്‍ മാരാർ. തെരഞ്ഞെടുപ്പ് പ്രചരണ വേളകളില്‍ ബിഗ് ബോസില്‍ ജയിച്ച്‌ കയറിയത് പോലെ തൃക്കാക്കരയിലും താൻ ജയിക്കുമെന്ന പ്രതീക്ഷ അഖില്‍ മാരാർ പങ്കുവച്ചത് ഏറെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വീണ്ടും ബിഗ് ബോസുമായി ബന്ധപ്പെട്ട് തന്നെ അഖില്‍ മാരാർ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.

Advertisements

“മെയ് 4ന് നോക്കിക്കോളൂ. എന്തായിരുന്നു ബിഗ് ബോസിന്റെ തുടക്കം. എന്തൊക്കെയാണ് എനിക്കെതിരെ നടത്തിയത്. ഈ ഭൂമിയില്‍ സത്യത്തിനൊപ്പം ഈശ്വരൻ നില്‍ക്കുമെങ്കില്‍ ബിഗ് ബോസ് ഹൗസ് പോലെ, കേരളം ഒരു ബിഗ് ബോസ് ഹൗസ് ആണെങ്കില്‍.. ബിഗ് ബോസില്‍ സത്യം കാണുന്നത് പ്രേക്ഷകരായിരുന്നു. അവർ ആരാണ് ശരി എന്ന് കണ്ടെത്തും. കേരളമെന്ന ബിഗ് ബോസ് ഹൗസിന് പുറത്തിരുന്ന് ഈശ്വരൻ കാണുന്നുണ്ടെങ്കില്‍, കുറേ ആള്‍ക്കാരിത് കാണുന്നുണ്ടെങ്കില്‍ അവർക്കറിയാം അഖില്‍ മാരാർ എന്താണ് ചെയ്തതെന്നും മറ്റുള്ളവർ എന്താ ചെയ്യുന്നതെന്നും. ഗെയിം ഷോ അല്ല എന്റെ പ്രവർത്തി. എന്റെ പ്രവർത്തിയെ വിലയിരുത്താൻ ശക്തികള്‍ക്ക് കഴിയുമെങ്കില്‍ മെയ് 4ന് ഞാൻ ജയിച്ചിരിക്കും”, എന്നായിരുന്നു അഖില്‍ മാരാർ പറഞ്ഞത്. വെറൈറ്റി മീഡിയയോട് ആയിരുന്നു അഖില്‍ മാരാരുടെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഇതേ ആത്മവിശ്വാസത്തോടെ ഞാൻ പറയും, തൃക്കാക്കര അഖില്‍ മാരാർക്കുള്ളതാണ്. സത്യം തിരിച്ചറിഞ്ഞ പ്രേക്ഷകരാണ് അന്ന് ജയിപ്പിച്ചതെങ്കില്‍ എനിക്കെതിരെ ഒരു വിഭാഗം പേര് സൃഷ്ടിക്കുന്ന വെറുപ്പ് കണ്ട ഈശ്വരൻ എനിക്കായി തൃക്കാക്കരയില്‍ പ്രവർത്തിക്കും. തൃക്കാക്കര മാറും”, എന്ന് നേരത്തെ ബിഗ് ബോസ് വിന്നറായ വീഡിയോ പങ്കിട്ട് അഖില്‍ മാരാർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Hot Topics

Related Articles