അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ മൂക്കിൽ മൂക്കുത്തി കുടുങ്ങി; മൂക്കൂത്തി പുറത്തെടുത്തത് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി 

പട്ടിമറ്റം: അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ യുവതിയുടെ മൂക്കില്‍ മൂക്കുത്തി കുടുങ്ങിയതില്‍ വീട്ടുകാര്‍ പരിഭ്രാന്തരായി. പട്ടിമറ്റം സ്വദേശിയായ 21-കാരിയുടെ മൂക്കിലാണ് ആഭരണം കുരുങ്ങിയത്. മൂക്കുത്തിയുടെ തലഭാഗം മൂക്കിലെ തുളയിലൂടെ കൂടുതല്‍ ആഴ്ന്നിറങ്ങിയതിനാല്‍ പുറത്തുനിന്ന് കാണാൻ കഴിയാത്ത വിധം കുടുങ്ങിക്കിടക്കുകയായിരുന്നു. വീട്ടുകാർ ഏറെനേരം പരിശ്രമിച്ചിട്ടും മൂക്കുത്തി ഊരിയെടുക്കാൻ സാധിച്ചില്ല. ശ്രമം തുടർന്നതോടെ യുവതിക്ക് വേദനയും അസ്വസ്ഥതയും കൂടി വന്നു.

Advertisements

അഗ്നിരക്ഷാ നിലയത്തിലേക്ക്: മറ്റു വഴികളില്ലാതെ വന്നതോടെ രാത്രി 7.30-ഓടെ യുവതിയും കുടുംബവും പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തില്‍ നേരിട്ടെത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്‌. അസൈനാർ, സീനിയർ ഫയർ & റസ്‌ക്യൂ ഓഫീസർ ശ്രീ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വളരെ സൂക്ഷ്മതയോടെ ട്യൂസർ, കത്രിക എന്നിവ ഉപയോഗിച്ച്‌ മൂക്കുത്തിയുടെ ലോക്ക് മാറ്റി സുരക്ഷിതമായി ഊരിയെടുത്തു. ഫയർ & റസ്‌ക്യൂ ഓഫീസർമാരായ വിജിത്ത് കുമാർ, ജയേഷ്, അനു, ഹോംഗാർഡുകളായ പ്രദീപ്, രാമചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles