പോളിംങ് ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെൻ്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു; കേന്ദ്രത്തിനും ബിജെപിയ്ക്കും എതിരെ ആഞ്ഞടിച്ച് മമത ബാനർജി 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെതിരെ മുഖ്യമന്ത്രി ആക്രമണം കടുപ്പിച്ച്‌ മമത ബാനർജി. പോളിംഗ് ഉദ്യോഗസ്ഥരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച്‌ ഭയപ്പെടുത്തുകയാണെന്നാണ് മമതയുടെ പ്രധാന ആരോപണം. ഒരു റാലിയില്‍ സംസാരിക്കവെ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റുമാരെയും പ്രവർത്തകരെയും ഭീഷണിപ്പെടുത്താൻ ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇത്തരം റെയ്ഡുകള്‍ നടത്തുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നും മമത ചോദിച്ചു.

Advertisements

‘ദിവസവും ഞങ്ങള്‍ ഇ.ഡി റെയ്ഡുകള്‍ നേരിടുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് പെട്ടെന്ന് ഇതെങ്ങനെ ഓർമ വന്നു? ഞങ്ങളുടെ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്ന ഏജൻസികളോട് ബംഗാള്‍ വിടാൻ നിങ്ങള്‍ പറയുന്നു. എന്തിനാണത്? നിങ്ങള്‍ക്ക് അൻപതോളം ഏജൻസികളുണ്ട്, ഞങ്ങള്‍ക്ക് അത്രയും ശക്തിയില്ല, ഒന്നേയുള്ളൂ’. മമത പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബി.ജെ.പിയുടെ അവസാന ലക്ഷ്യം ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കലാണെന്നും മമത ആരോപിച്ചു. ‘ഇതൊരു ഗൂഢാലോചനയാണ്. ഇനിയെത്ര അടിച്ചമർത്തലുകള്‍ നിങ്ങള്‍ നടത്തും? എത്ര അനീതികള്‍? എത്ര വോട്ടുകള്‍ കൂടി വെട്ടിക്കുറയ്ക്കാൻ ശ്രമിക്കും? ഇതിന് ശേഷം നിങ്ങള്‍ എൻ.ആർ.സി കൊണ്ടുവരും’. മമത കൂട്ടിച്ചേർത്തു.

‘അവരെ ഭയപ്പെടുത്താൻ ശ്രമിച്ചാല്‍, അവർ എന്റെ പാർട്ടിയില്‍ ചേരും. ഞങ്ങള്‍ അവർക്ക് ജോലി നല്‍കും, അവരെ സംരക്ഷിക്കും’. മമത പ്രഖ്യാപിച്ചു. ഇക്കാര്യം ടി.എം.സി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയുമായി ചർച്ച ചെയ്തതായും അവർ വ്യക്തമാക്കി. ഏപ്രില്‍ 23, 29 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബംഗാള്‍ രാഷ്ട്രീയം ഇത്രയേറെ ചൂടുപിടിക്കുന്നത്.

Hot Topics

Related Articles