കോട്ടയം: സത്യസന്ധതയ്ക്കുള്ള അനുമോദനവുമായി യുഡിഎഫ്. കഴിഞ്ഞദിവസം പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട ഉടമസ്ഥന് തിരിച്ചു നൽകി . മാതൃകയായ സഹപ്രവർത്തകൻ്റെ കുട്ടികളെ യുഡിഎഫ് കൺവീനറും മുൻ നഗരസഭ കൗൺസിലറുമായ അനീഷ് വരമ്പിനകത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മാതൃകാപരമായ പ്രവർത്തനം നടത്തിയ നാട്ടകം ചെട്ടിക്കുന്ന് സ്വദേശികളായ നെവിൻ ജോ അഗസ്റ്റിൻ, ഏബൻ ജോ അഗസ്റ്റിൻ, മിജേഷ് , കാശി സുരേഷ് എന്നിവരെയാണ് അനുമോദിച്ചത്. നഗരസഭ കൗൺസിലർ അനിൽ പാലാ പറമ്പൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് യുഎസ് പ്രകാശ്, മണ്ഡലം സെക്രട്ടറി രഞ്ജിത്ത് വടക്കത്ത്, ബൂത്ത് പ്രസിഡണ്ട് കോൺഫീൽഡ് ജേക്കബ്.. കുട്ടികളുടെ പിതാവും കോൺഗ്രസ് പ്രവർത്തകനുമായ. ജോമോൻ എന്നിവർ പങ്കെടുത്തു.
Advertisements










