മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളില്‍ നാളെ ഗൃഹപ്രവേശനം : ചൂരല്‍മലയിൽ സന്ദർശനം വേണ്ടന്ന് പാർട്ടി

കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളില്‍ നാളെ ഗൃഹപ്രവേശന ചടങ്ങ് നടക്കും. ആദ്യം നിർമ്മിച്ച 51 വീടുകളിലാണ് കുടുംബങ്ങള്‍ താമസം ആരംഭിക്കുക. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ നാളത്തെ ചടങ്ങില്‍ പങ്കെടുക്കും. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച്‌ തൃക്കെപ്പറ്റയിലെ മിനി ടൗണ്‍ഷിപ്പില്‍ പ്രവർത്തകർ ഉള്‍പ്പെടെയുള്ളവരോട് സന്ദർശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ബെഡ്റൂമുകളോട് കൂടിയ 1060 ചതുരശ്രയടിയുള്ള വീടും 8 സെൻറ് ഭൂമിയുമാണ് മുസ്ലിം ലീഗ് ദുരന്തബാധിതർക്കായി നല്‍കിയിരിക്കുന്നത്.

Advertisements

Hot Topics

Related Articles