ചേട്ടൻ ഇനി ഇന്ത്യയെ നയിക്കും: ഇന്ത്യയുടെ ട്വൻ്റി 20 ക്യാപ്റ്റനാകാൻ സഞ്ജു സാംസൺ; ഗംഭീറിന് താല്പര്യം സഞ്ജുവിനോടെന്ന് റിപ്പോർട്ട് 

മുംബൈ: ഇന്ത്യന്‍ ടി20 ടീമില്‍ അപ്രതീക്ഷിത അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളറുണ്ടായിരുന്നു. ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സൂര്യകുമാര്‍ യാദവ് ഐപിഎല്ലിലും മോശം ഫോം തുടരുന്നതാണ് സെലക്ഷന്‍ കമ്മിറ്റി കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ കാരണം. സൂര്യകുമാറിന് പകരം ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി നായകാനായി തിളങ്ങുന്ന ശ്രേയസ് അയ്യരെ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Advertisements

എന്നാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്. ബിസിസിഐ ഉദ്യോഗസ്ഥര്‍ ശ്രേയസിനാണ് പിന്തുണ നല്‍കുന്നതെങ്കിലും ഗംഭീര്‍ സഞ്ജുവിന്റെ കാര്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയയാണ്. ടി20 ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജുവിന് ഐപിഎലില്‍ രാജസ്ഥാനെ റോയല്‍സിനെ നയിച്ചുകൊണ്ടുള്ള മികച്ച റെക്കോഡുമുണ്ട്. കൂടാതെ ഗംഭീറുമായുള്ള അടുപ്പവും ഗുണം ചെയ്യും. സഞ്ജുവിനെ ക്യാപ്റ്റനാക്കുന്നതിന്റെ ആദ്യ പടിയായി അയര്‍ലന്‍ഡ്, സിംബാബ്‌വെ എന്നീ പര്യടനങ്ങളുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായേക്കും. സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കണമെന്നും വാദവും നിലനില്‍ക്കുന്നുണ്ട്.

Hot Topics

Related Articles