കോട്ടയം : കലാകാരമാർക്കായി കോട്ടയത്ത് ആധുനിക രീതിയിലുള്ള ആർട്ട് ഗാലറി ഉൾപ്പെടുന്ന സാംസ്കാരിക നിലയം സ്ഥാപിക്കുമെന്ന് മുനിസിപ്പൽ ചെയർ പേഴ്സൺ എം പി. സന്തോഷ് കുമാർ അറിയിച്ചു.
കോട്ടയം പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള 38 കലാകാരർ പങ്കെടുക്കുന്ന പ്രദർശനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരസഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ വി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.






യോഗത്തിൽ ചങ്ങനാശ്ശേരി സെന്റ് തോമസ് കോളേജ് ഓഫ് വിഷ്വൽ കമ്യൂണിക്കേഷൻ വൈസ് പ്രിൻസിപ്പൽ തോമസ് ജോസഫ്, കോട്ടയം ആർട്ട് ഫൌണ്ടേഷൻ പ്രസിഡന്റ് ടി ആർ ഉദയകുമാർ, സെക്രട്ടറി മിനി ശർമ, എന്നിവർ പങ്കെടുത്തു. 10 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം ജൂൺ 2 ന് അവസാനിക്കും. കെ ടി മത്തായി, പി ജി ദിനേശ്, എൻ ബാലമുരളി കൃഷ്ണൻ, സുനിൽ അശോകപുരം, ശ്രീജ പള്ളം, ശുഭ എസ് നാഥ്, ഗ്രേസി ഫിലിപ്പ്, ടി എസ് പ്രസാദ്,ശിവദാസൻ കെ സി, പ്രേമോദ് കൂരമ്പാല, ടി ആർ രാജേഷ്, അനിൽ കെ വി, ലേതാദേവി, ബേബി മണ്ണത്തൂർ, ഗോപി സംക്രമണം തുടങ്ങിയവരുൾപ്പെടെ 38 പേരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഗാലറി സമയം രാവിലെ 10 മുതൽ 6 വരെ. പ്രവേശനം സജന്യം.


