ഫോട്ടോ:വൈക്കം ബിആർസിയ്ക്കായി ആർ ബി കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.കെ. രാജുപുല്ലുവേലിൽ നിർമിച്ചു കൈമാറിയ സ്നേഹ സ്പർശം ഇൻക്ലൂസിവ് കെയർ ഹബ്ബിൻ്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി മോൻസ്ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
തലയോലപറമ്പ് : സ്പെഷ്യൽ സ്‌കൂളുകൾക് എയ്ഡ ഡ് പദവി നൽകി സ്പെഷ്യൽ സ്‌കൂളുകളെ സംസ്ഥാന ഗവൺമെൻ്റിൻ്റെ പദ്ധതിയുടെ ഭാഗമാക്കി ഏറ്റെടുത്താൽ മാത്രമേ സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾക്ക് തുല്യനീതി ഉറപ്പാക്കാനാകുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ്ജോസഫ്. വൈക്കം ബിആർസിയ്ക്കായി ആർ ബി കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.കെ. രാജു പുല്ലുവേലിൽ നിർമിച്ചു കൈമാറിയ സ്നേഹ സ്പർശം ഇൻക്ലൂസിവ് കെയർ ഹബ്ബ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്പെഷ്യൽ സ്‌കൂളുകളുടെ കാര്യത്തിൽ സഹായകരമായ ഇടപെടൽ നടത്തിയിരുന്നെന്നും മുഖ്യമന്ത്രി വി.ഡി.സതീശനും ഇക്കാര്യത്തിൽ അനുഭാവപൂർവമായ നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ജി വി എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ
കെ.ബിനിമോൻ എം എൽ എ അധ്യക്ഷത വഹിച്ചു. കെട്ടിടത്തിൻ്റെ താക്കോൽ ദാനംആർ ബി കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.കെ. രാജു പുല്ലുവേലിൽ നിർവഹിച്ചു.
മൾട്ടി സെൻസറി പാർക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകവും ഒക്യുപേഷണൽ തെറാപ്പി പാർക്ക് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസും നിർവഹിച്ചു. കോട്ടയം ഡിഡി ഇ ഹണി ജി.അലക്‌സാണ്ടർ, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ.പ്രസാദ്, വൈക്കം ബിപിസി എം. ആർ.രാധിക, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിത സുഭാഷ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


