വാകത്താനം പോലീസ് സ്റ്റേഷൻ തോട്ടിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പുറത്തെടുത്ത സംഭവം: സീനിയർ പോലീസ് ഓഫീസർ പ്രീതിഷ് പ്രസാദിന് പോലീസ് അസോസിയേഷനുകളുടെ ആദരവ്

കോട്ടയം : വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം വെള്ളത്തിൽ പോയി മരിച്ച യുവാവിന്റെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഏറെ സാഹസികമായി വെള്ളത്തിലിറങ്ങി കരയ്ക്ക് എത്തിച്ച വാകത്താനം പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ പ്രീതിഷ് പ്രസാദിന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആദരവ് പോലെ വാകത്താനം പോലീസ് സ്റ്റേഷനിൽ നൽകുകി. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് സിബിമോൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അൻസൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ അദ്ദേഹത്തിന് മൊമെന്റോ നൽകി ആദരിച്ചു ചടങ്ങിന് ആശംസ അർപ്പിച്ച് കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് അജിത്ത് ടി ചിറയിൽ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് ഷഫീഖ് എന്നവർ സംസാരിക്കുക പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മെമ്പർ അനീഷ് സ്വാഗതവും ജില്ലാ സെക്രട്ടറി സലിംകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles