മണ്ണുത്തിയില്‍ വൻകവർച്ച : ഗൃഹനാഥനെ കെട്ടിയിട്ട് 40 പവൻ സ്വർണവും 50000 രൂപയും കവർന്നു

തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയില്‍ വൻകവർച്ച. ഗൃഹനാഥനെ കെട്ടിയിട്ട് 40 പവൻ സ്വർണവും 50000 രൂപയും കവർന്നു. പുലർച്ചെ മൂന്ന് മണിയോടെ ഒല്ലൂക്കര ഡോണ്‍ ബോസ്കോ സ്കൂളിനു സമീപത്ത് താമസിക്കുന്ന സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേർ വീടിന് പിറകിലെ ഗ്രില്ല് കുത്തിത്തുറന്നാണ് വീടിനകത്ത് കയറിയത്. സോമശേഖരനെ കൈ തുണി കൊണ്ട് കെട്ടിയിട്ടാണ് കവർച്ച നടത്തിയത്.

Advertisements

രണ്ടര പവൻ തൂക്കം വരുന്ന മാലയും 5 പവൻ്റെ മോതിരവും മരുമകളുടെയും ഭാര്യയുടെയും ആഭരണങ്ങളും അടക്കം 40 പവൻ സ്വർണവും 50000 രൂപയുമാണ് മോഷ്ടിച്ചതെന്ന് സോമശേഖരൻ പറയുന്നു. സോമശേഖരന്റെ ഭാര്യ ബന്ധുവീട്ടിലേക്കും മരുമകള്‍ സ്വന്തം വീട്ടിലേക്കും പോയിരുന്നു. മോഷ്ടാക്കള്‍ പോയതിന് ശേഷം സ്വയം കെട്ടഴിച്ചതിന് ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാവ് മർദിച്ചതായും സോമശേഖരൻ പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

Hot Topics

Related Articles