കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി യോഗം ജൂൺ 20 ന് കോട്ടയത്ത്

കോട്ടയം : കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയുടെ ഒരു യോഗം ജൂൺ 20 ശനിയാഴ്ച രാവിലെ 10.30 ന് ചെയർമാൻ പി.ജെ.ജോസഫിന്റെ അദ്ധ്യക്ഷതയിൽ കോട്ടയത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുന്നതാണന്ന് സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം അറിയിച്ചു.

Advertisements

കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അന്തരിച്ച ടി.യു കുരുവിളയ്ക്കും ഇതര നേതാക്കന്മാർക്കും യോഗം ആദരാജ്ഞലികൾ അർപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന ഉന്നതാധികാര സമിതി യോഗം ആനുകാലിക രാഷ്ട്രീയ സ്ഥിതിഗതികളും സംഘടനാ കാര്യങ്ങളും ചർച്ച ചെയ്യും.
ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് , ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എമാരായ തോമസ് ഉണ്ണിയാടൻ, ഷിബു തെക്കുംപുറം,വർഗീസ് മാമ്മൻ,റെജി ചെറിയാൻ, വിനു ജോബ് എന്നിവർക്ക് യോഗത്തിൽ വച്ച് സ്വീകരണം നൽകും.

Hot Topics

Related Articles