ഇറാഖിനെ തവിടുപൊടിയാക്കി നോർവേ; നോർവേയുടെ വിജയം ഒന്നിന് എതിരെ നാലു ഗോളിന് ; വിജയശിൽപിയായത് എർളിംങ് ഹാളണ്ട്

ബോസ്റ്റൺ: ലോകകപ്പിലെ ഐ ഗ്രൂപ്പ് മത്സരത്തിൽ ഇറാഖിനെ തവിടുപൊടിയാക്കി നോർവേ. ഒന്നിന് എതിരെ നാലു ഗോളിനാണ് നോർവേ ഇറാഖ് മണ്ണിൽ മിസൈൽ വർഷം നടത്തിയത്. മത്സരത്തിൽ ആദ്യം ഗോൾനേടിയത് സാക്ഷാൽ എർളിംങ് ഹാളണ്ട് തന്നെയായിരുന്നു. 29 ആം മിനിറ്റിൽ മനോഹരമായ ഒരു ഗോളിലൂടെ ഹാളണ്ട് നോർവേയെ മുന്നിൽ എത്തിച്ചു. സിറ്റിയ്ക്ക് വേണ്ടി പ്രീമിയർ ലീഗിൽ ഗോളടിച്ചു കൂട്ടുന്ന ഹാളണ്ട് അതേ ഫോം തന്നെ ലോകകപ്പിൽ നോർവേ ജഴ്‌സിയിലും തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്നാൽ, 39 ആം മിനിറ്റിൽ ഇറാഖ് ഗോൾ മടക്കി. അയ്‌മെൻ ഹുസൈനായിരുന്നു ഗോൾ സ്‌കോറർ. എന്നാൽ, ഇറാന്റെ ആശ്വാസ ഗോളിന് അധികം ആയുസുണ്ടായിരുന്നില്ല. 43 ആം മിനിറ്റിൽ തന്നെ ഹാളണ്ട് ഗോൾ മടക്കി. ഇതോടെ നോർവേ ആദ്യ പകുതിയിൽ തന്നെ ലീഡ് എടുത്തു. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിക്കുകയായിരുന്നു നോർവേ. പ്രതിരോധം തീർക്കാനുള്ള ഇറാഖിന്റെ ശ്രമങ്ങളെല്ലാം 76 ആം മിനിറ്റിൽ തകർന്നു. ലിയോ ഓസ്ട്രിച്ചിന്റെ ഷോട്ട് വലയിൽ എത്തിച്ച് നോർവേ ലീഡ് ഉയർത്തി. അവസാന സമയത്ത് ഇൻജ്വറി ടൈമിന്റെ ആറാം മിനിറ്റിൽ ഇറാന്റെ ഗോൾ സ്‌കോറർ അയ്മൻ ഹുസൈൻ തന്നെ സെൽഫ് ഗോളടിച്ച് നോർവേയുടെ ലീഡ് നാല് ആയിഉയർന്നു.

Advertisements

Hot Topics

Related Articles