സെനഗലിന്റെ കടുത്ത പോരാട്ടത്തെ മറികടന്ന് ഫ്രാൻസിന്റെ ആദ്യ വിജയം; എംബാപ്പയുടെയും ബാർക്കോളയുടെയും മിന്നും ഗോളിൽ ഫ്രാൻസിന് തകർപ്പൻ വിജയം

ന്യൂജേഴ്‌സി: സെനഗളിന്റെ കടുത്ത പോരാട്ടത്തെ മറികടന്ന് അമേരിക്കൻ ലോകകപ്പിൽ ആദ്യ വിജയം സ്വന്തമാക്കി ലോകകപ്പ് റണ്ണേഴ്‌സപ്പുകളായ ഫ്രാൻസ്. ആദ്യ പകുതിയിൽ ഫ്രാൻസിനെ വിറപ്പിച്ച സെനഗലിനെ രണ്ടാം പകുതിയിൽ കൂട്ടമായി കടന്നു കയറി ആക്രമിച്ച ഫ്രാൻസ് പരാജയപ്പെടുത്തുകയായിരുന്നു. എംബാപ്പയുടെയും, ബാർക്കോളയുടെയും വേഗമാണ് സെനഗലിനെ പരാജയപ്പെടുത്തിയത്. 66 ആം മിനിറ്റിലും, ഇൻജ്വറി ടൈമിന്റെ ആറാം മിനിറ്റിലും എംബാപ്പെയും, 82 ആം മിനിറ്റിൽ ബ്രാഡ്‌ലി ബാർക്കോളെയുമാണ് ഫ്രാൻസിനായി ഗോൾ നേടിയത്. സെനഗലിന്റെ ആശ്വാസ ഗോൾ ഇൻജ്വറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഇബ്രാഹിം എംബായേ നേടി.

Advertisements

മത്സരത്തിന്റെ ആദ്യ പകുതിയിൽ സെനഗലിന്റെ മിന്നും പോരാട്ടമാണ് കണ്ടത്. നിരവധി തവണ ഫ്രാൻസിന്റെ പോസ്റ്റിൽ പന്തുമായി വിങ്ങുകളിലൂടെ ആക്രമണം നടത്തി കയറുന്ന സെനഗളിനെയാണ് കണ്ടത്. ഭാഗ്യം ഒഴിഞ്ഞു നിന്നതോടെ മാത്രമാണ് സെനഗലിന് ഗോൾ നേടാനാവാതെ പോയത്. ആദ്യ പകുതി ഗോൾ രഹിതമായി പോയിരുന്നു. രണ്ടാം പകുതിയിൽ കൂടുതൽ വേഗവുമായാണ് ഫ്രാൻസ് രംഗത്ത് എത്തിയത്. ഇതിനു ഫലമുണ്ടാകുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകകപ്പ് ഗോളിൽ മെസിയെ മറികടക്കുകയും ചെയ്തു എംബാപ്പേ. 66 ആം മിനിറ്റിൽ സെനഗളിനെതിരെ ഗോൾ നേടിയതോടെയാണ് എംബാപ്പേ സാക്ഷാൽ ലയണൽ മെസിയക്ക് ഒപ്പം എത്തിയത്. ഇൻജ്വറി ടൈമിൽ രണ്ടാം ഗോൾ കൂടി നേടിയതോടെ സാക്ഷാൽ മെസിയെയും എംബാപ്പേ പിന്നിലാക്കി.

Hot Topics

Related Articles