ഫോട്ടോ:കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വനിതകളുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വൈക്കത്ത് കെ.ബിനിമോൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വൈക്കം:കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വനിതകളുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വൈക്കത്ത് രാവിലെ ഒൻപതിന് കെ.ബിനിമോൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ത്രിതല പഞ്ചായത്ത് അംഗങ്ങൾ കെഎസ്ആർടിസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആദ്യ യാത്രക്കാർക്ക് ബസിൽ ലഡു വിതരണം ചെയ്താണ് കെഎസ്ആർടിസിയും യുഡിഎഫ് പ്രവർത്തകരും ആഹ്ലാദം പങ്കിട്ടത്.വൈക്കത്ത് ഉദ്ഘാടനശേഷം എംഎൽഎ കെ. ബിനിമോൻ യാത്രക്ക് ഡബിൾ ബൈൽ അടിച്ചതോടെ സർവീസ് ആരംഭിച്ചു.
കെഎസ്ആർടിസി ഡ്രൈവർ ഷാജിമോനാണ് ആദ്യ സ്ത്രീ സൗജന്യ യാത്ര ബസിലെ സാരഥിയായത്. വൈക്കത്ത് നിന്ന് വൈറ്റിലയ്ക്കുള്ള സൗജന്യ യാത്ര ബസിൽ കെ.എൻ.ഷാജി മോൻ ആദ്യ സീറോ ടിക്കറ്റ് നൽകി. നഗരം ചുറ്റി സ്റ്റാൻഡിലെത്തിയ ശേഷം ആദ്യ യാത്രയ്ക്കായി ബസ് വൈറ്റിലയിലേക്ക് പുറപ്പെട്ടു.


