മിശിഹാ വിശുദ്ധതയിലേയ്ക്ക്..! അൽജീരിയൻ ആത്മാവിന് മോക്ഷം നൽകി അമേരിക്കയിൽ മെസിയുടെ ഹാട്രിക് ; ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച് താരമായി ഇതിഹാസം മെസി

കസാൻ സിറ്റി: 2022 ൽ കിരീടം ചൂടിയ മിശിഹ ഇക്കുറി വിശുദ്ധതയിലേയ്ക്ക്..! അമേരിക്കയിലെ പുൽമൈതാനത്ത് അൽജീരിയൻ ആത്മാവുകൾക്ക് ഹാട്രിക്കിലൂടെ മോക്ഷം നൽകി മിശാഹായുടെ ഇടംകാലുകൾ വീണ്ടും അനുഗ്രഹ വർഷം ചൊരിഞ്ഞു. ലോകകപ്പിൽ പേര് കൊത്തിവച്ചിട്ടില്ലെന്ന വിമർശനങ്ങളുടെ സമ്മർദത്തിനിടെ കഴിഞ്ഞ തവണ സ്വതസിദ്ധമായ കളിയില്ലാതെ കളത്തിലിറങ്ങിയ ആദ്യ മത്സരത്തിന് വിരുദ്ധമായി ഇക്കുറി പൂർണമായും കളിക്കളത്തിന്റെ ആകാശത്ത് അഴിച്ചു ഇതിഹാസത്തെയാണ് കണ്ടത്. കളത്തിന്റെ എല്ലാ വശത്തും പറന്നെത്തി പന്തെടുത്ത് ഗോളിലേയ്‌ക്കെത്തിക്കുന്ന കളി നിയന്ത്രിക്കുന്ന മെസിയെയാണ് ഇന്ന് കളത്തിൽ കണ്ടത്.

Advertisements

ആദ്യ നിമിഷങ്ങളിൽ അർജന്റീനയെ ഞെട്ടിച്ച് അൾജീരിയ പന്ത് വലയിൽ എത്തിച്ചെങ്കിലും ഗോൾ ഓഫ് സൈഡിൽ കുടുങ്ങി. എന്നാൽ, 17 മിനിറ്റിൽ തന്നെ ആശങ്കയ്ക്ക് അറുതി വരുത്തി മെസിയുടെ ഇടംകാൽ ചലിച്ചു. ഡിഫൻസിൽ നിന്നും നേരിട്ട് മധ്യത്തിലേയ്ക്ക് എത്തിയ പന്തിനെ ഒന്ന് ഒതുക്കി നിർത്തി ഇടം കാലിലേയ്ക്കു മാറ്റി കിടിലൻ ഒരു ഷോട്ട്. പന്ത് വലയിലെത്തിച്ച മെസി ആദ്യ ഗോളും ലോകകപ്പിലെ 14 ആം ഗോളും വലയിൽ എത്തിച്ചു. മണിക്കൂറുകൾക്ക് മുൻപ് തന്നെ മറികടന്ന എംബാപ്പയ്ക്ക് ഒപ്പം എത്തിയ മെസി ലോകകപ്പിലെ ഗോൾ നേട്ടം 14 ആയി ഉയർത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറുപതാം മിനിറ്റിൽ വീണ്ടും മെസിയുടെ ഇടംകാൽ ചലിച്ചു. മാക്ക് അലിസ്റ്ററുടെ വെടിക്കെട്ട് ഷോട്ട് അൽജീരിയൻ ഗോളി സിദാൻ തടഞ്ഞിടാൻ ശ്രമിച്ചു. സിദ്ധാന്റെ മുട്ടിൽ ഇടിച്ച പന്ത് എത്തിയത് മെസിയുടെ കാലിലേയ്ക്ക്. പോസ്റ്റിലേയ്ക്ക് ഒന്ന് പന്ത് തട്ടിയിടേണ്ട ആവശ്യം മാത്രമാണ് മെസിയ്ക്ക് ഉണ്ടായിരുന്നത്. 15 ആം ഗോൾ നേടി ആദ്യ മത്സരത്തിൽ തന്നെ എംബാപ്പയെ മറികടന്നു മെസി. മൂന്നാം ഗോൾ മെസിയ്ക്കുള്ള അർജന്റീനൻ താരങ്ങളുടെ ട്രൈബ്യൂട്ട് ആയിരുന്നു.

ഗോൺസാലസ് മുന്നിലേയ്ക്കു നീട്ടികൊണ്ടു വന്ന പന്ത് മെസിയ്ക്ക് ഹാട്രിയ്ക്ക് തികയ്ക്കാൻ എന്ന പേരിൽ തന്നെ നീട്ടി നൽകുകയായിരുന്നു. 76 ആം മിനിറ്റിൽ തന്റെ ഇടംകാലിൽ നിന്നും ഒരു ഷോട്ട് കൂടി സിദ്ധാനെ കബളിപ്പിച്ച് വലയിൽ. ഹാട്രിക്കും ലോകകപ്പിലെ ഗോൾ നേട്ടം 16 ആയി ഉയർത്തി, ജർമ്മനിയുടെ താരം മിറാസോവ് ക്ലോസയ്ക്ക് ഒപ്പം എത്തി മെസി. 80 ആം മിനിറ്റിൽ കോച്ച് സ്‌കളോണി മെസിയെ പിൻവലിച്ചെങ്കിലും അപ്പോഴേയ്ക്കും മെസിയും സംഘവും വിജയം ഉറപ്പിച്ച് കഴിഞ്ഞിരുന്നു.

Hot Topics

Related Articles