ഗവി-മീനാറില്‍ വനത്തിനുള്ളിലെ തോടിന്റെ കരയില്‍ അംഗനവാടി ഹെല്‍പ്പറായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ക്രൂരമായ ബലാത്സംഗത്തിന് ശേഷം യുവതി കൊല്ലപ്പെട്ടെന്ന സംശയത്തിലാണ് പോലീസ്. പ്രതിയെന്ന് സംശയിക്കുന്ന വണ്ടിപ്പെരിയാർ സ്വദേശിയായ ആദിവാസി യുവാവ് പോലീസിന്റെ പിടിയിലായി. മീനാര്‍ അംഗനവാടിയിലെ ഹെല്‍പ്പറായ തമിഴ്‌നാട് സ്വദേശി മേനക(34)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ 11-മണിയോടെ കണ്ടെത്തിയത്.
ഗവിയില്‍ താമസിക്കുന്ന യുവതി മീനാറിലെ അംഗനവാടിയിലാണ് ജോലിചെയ്യുന്നത്. ഇന്ന് രാവിലെ 9-മണിയോടെ ഇവര്‍ ഗവീയില്‍ നിന്ന് മീനാറിലേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മൂന്നുകിലോമമീറ്റര്‍ അകലെയാണ് അംഗനവാടി .ഇവിടേക്കുള്ള പാത പൂര്‍ണ്ണമായും വനത്തിനുള്ളിലൂടെയാണ് കടന്നു പോകുന്നത്. വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ അടിവസ്‌ത്രങ്ങളെല്ലാം വലിച്ചൂരിയ നിലയിലും, സ്ഥലത്ത് മല്‍പ്പിടുത്തം നടന്ന നിലയിലുമാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. വനത്തിനുള്ളില്‍ വച്ചായതിനാല്‍ ഇനി പോലിസ് എത്തി വിശദമായ പരിശോധനയും പോസ്റ്റ് മോർട്ടവും നടത്തിയാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.


