അമ്മ പിരിച്ചുവിടണമെന്ന് ജി.സുധാകരൻ എംഎൽഎ ; ആ സംഘടനയുടെ ഒരാവശ്യം സമൂഹത്തിനില്ലെന്നും വിമർശനം

താരസംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ എം.എല്‍.എ. ‘അമ്മ’ എന്ന സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല. അപമാനമാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം. സിനിമ മേഖലയില്‍ മോശം ഗ്രൂപ്പിസം നടക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. പൊതുവേദിയിലാണ് ജി. സുധാകരൻ ഈ വിമർശനം ഉന്നയിച്ചത്. ‘അമ്മ’ കേരളീയ സമൂഹത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? സാധാരണക്കാർക്ക് അവരെക്കുറിച്ച്‌ ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ല. പ്രശ്നങ്ങളൊക്കെ നിങ്ങളുടെ സ്വന്തം കാര്യമാണെന്നും ജി. സുധാകരൻ വ്യക്തമാക്കി.

Advertisements

Hot Topics

Related Articles