ഉസ്ബക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനി സഹപാഠിയുടെ അടിയേറ്റു മരിച്ചു: മരിച്ചത് ഹരിപ്പാട് സ്വദേശിനി ; പ്രതിയായ മലപ്പുറം സ്വദേശി പിടിയിൽ

ഹരിപ്പാട്: ഉസ്ബക്കിസ്ഥാനിൽ സുഹൃത്തിന്റെ അടിയേറ്റ് തലക്ക് ഗുരുതരമായി പരുക്കേറ്റ മെഡിക്കൽ വിദ്യാർഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഉസ്ബക്കിസ്ഥാനിൽ ഒന്നാം വർഷ എം ബി ബി എസ് വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ
ബസന്ത് – മിനി സുപ്രഭ ദമ്പതികളുടെ മകൾ സവരിയ ബസന്ത് ( 21 ) ആണ് മരിച്ചത്. സഹപാഠി മലപ്പുറം പെരിന്തൽമണ്ണകാട്ടുപ്പാറ
എരുവത്ത് കിഴക്കേതൊടിയിൽ
സദറുൽ ആനം (23) ഉസ്ബക്കിസ്ഥാനിൽ പോലിസ് കസ്റ്റഡിയിലായി.

Advertisements

ജൂലൈ മൂന്ന് വെള്ളിയാഴ്ചയായിരുന്നു സംഭവം
സവരിയയുടെ അടുത്ത സുഹൃത്തായിരുന്ന സദറുൽ ആനം സംസാരിച്ചു കൊണ്ടു നിൽക്കുമ്പോൾ പെട്ടെന്ന് പ്രകോപിതനായി കൈയ്യിലിരുന്ന ലാപ് ടോപ്പ് കൊണ്ട് സവരിയയുടെ തലക്കടിക്കുകയായിരുന്നു.
അടിയേറ്റ് ബോധമറ്റ് നിലത്തുവീണ സവരിയയെ
സദറൽ ആനം തന്നെ തന്നെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക്
മരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവരമറിഞ്ഞ് ദുബയിൽ ജോലി ചെയ്യുന്ന സവരിയയുടെ
ചിറ്റപ്പൻ ഉസ്ബക്കിസ്ഥാനിലെത്തി
നിയമ നടപടികൾ പൂർത്തിയാക്കി
എംബാം ചെയ്ത മൃതദേഹം ചൊവ്വ പുലർച്ചെ ഡൽഹി വിമാന താവളത്തിലെത്തിച്ചു. ഡിസംബർ ആദ്യമാണ് സവരിയ എം ബി ബി എസ് പഠനത്തിനായി
ഉസ്ബക്കിസ്ഥാനിലെത്തിയത്.
സവരിയയുടെ മരണ വിവരമറിഞ്ഞ് കുവൈറ്റിലായിരുന്ന അച്ഛൻ ബസന്ത് മൂന്ന് ദിവസം മുമ്പു നാട്ടിലെത്തിയിരുന്നു.

Hot Topics

Related Articles