എബിവിപി കോട്ടയവും വിദ്യാർത്ഥി സേവാ ട്രസ്റ്റും ചേർന്ന് പ്രേരണ 2026 അനുമോദന സദസ്സ് നടത്തി : എബിവിപി സംസ്ഥാന അധ്യക്ഷൻ ഡോ: വൈശാഖ് സദാശിവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : എബിവിപി കോട്ടയവും വിദ്യാർത്ഥി സേവാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പ്രേരണ 2026 അനുമോദന സദസ്സ് എബിവിപി സംസ്ഥാന അധ്യക്ഷൻ ഡോ: വൈശാഖ് സദാശിവൻ ഉദ്ഘാടനം ചെയ്തു. കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പ്രോഗ്രാമിൽ എക്സൈസ് കോട്ടയം റേഞ്ച് ഓഫീസ് പ്രിവെന്റീവ് ഓഫീസർ പി ആർ സാജു മുഖ്യാതിഥിയായി.WAY – training & empowermnet organisation മാനേജിങ് ഡയറക്ടർ സന്ദീപ് ആനന്ദ് കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ എബിവിപി കോട്ടയം ജില്ലാ അധ്യക്ഷൻ എസ് ഗോകുൽ, ജില്ലാ സെക്രട്ടറി മാത്യൂസ് ജോർജ്, സംസ്ഥാന സമിതി അംഗം ഗംഗ ബാലമുരളി എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles