ആലപ്പുഴ മാവേലിക്കരയിൽ സെൻസസ് ജോലിക്കിടയിൽ അധ്യാപികയെ നായ കടിച്ചു; ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു

മാവേലിക്കര: സെൻസസ് ജോലിക്കിടെ വളർത്ത് നായയുടെ ആക്രമണത്തിൽ അധ്യാപികക്ക് പരിക്കേറ്റ സംഭവത്തിൽ നായയുടെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു. കുറത്തികാട് സെന്‍റ്​ ജോൺസ് എം.എസ്.സി. യു.പി. സ്കൂളിലെ അധ്യാപിക തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കൈരളി ഗാർഡൻസിൽ ഗുൽമോഹർ പാലസ് വീട്ടിൽ ഡോ. ജോസി വർഗീസിനാണ്​ (34) നായയുടെ കടിയേറ്റത്​. സംഭവത്തിൽ ഉമ്പർനാട് കിഴക്കുമുറിയിൽ വീട്ടിൽ എൻ. രഘുവിനെതിരേയാണ് കുറത്തി കാട് പൊലീസ് കേസെടുത്തു.

Advertisements

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 2.30 നായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലെ എന്യൂമറേറ്ററായ ജോസി ഉമ്പർനാട് പടീത്തോട് പാലത്തിനു സമീപം കിഴക്കുമുറിയിൽ രഘുവിന്‍റെ വീട്ടിൽ സെൻസസ് എടുക്കാനെത്തിയപ്പോഴായിരുന്നു നായ കടിച്ചത്. ഗേറ്റിൽ തട്ടിയപ്പോൾ നായ കുരച്ചപ്പോൾ വീട്ടുകാരൻ ഇറങ്ങിവന്ന് കുഴപ്പമില്ലമില്ലെന്നും ധൈര്യമായി അകത്തുകയറാൻ പറഞ്ഞതിന്റെ അടി സ്ഥാനത്തിൽ ജോസി ഗേറ്റ് തുറന്ന് അകത്തുകയറി. തുടർന്ന് വീടിനു മുന്നിലെത്തി ഭിത്തിയിൽ നമ്പർ എഴുതുന്നതിനിടെ കൂട് തകർത്ത് കുതിച്ചെത്തിയ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ ജോസിയെ ആക്രമിക്കുകയായിരുന്നു.

നായയെ നിയന്ത്രിക്കാനും ആശുപത്രിയിലെത്തിക്കാനും വീട്ടുകാരൻ തയാറായില്ലെന്ന്​ കാട്ടി ജോസി കുറത്തികാട് പൊലീസ് സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. വീട്ടുടമസ്ഥൻ അശ്രദ്ധമായും മതിയായ സുരക്ഷ സംവിധാനമില്ലാതെയുമാണ് ആക്ര മണസ്വഭാവമുള്ള ഇനത്തിൽപ്പെട്ട നായയെ പാർപ്പിച്ചിരുന്നതെന്ന് പൊലീസ് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.

Hot Topics

Related Articles