ഫോട്ടോ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ വാഴൂർ തീർത്ഥപാദപുരം മിഥുല ചാരിറ്റിബിൾ സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്ത ചാമംപതാൽ ഫാത്തിമമാതാ പള്ളി വികാരി റവ.ഫാ.ബ്രിജേഷ് പുറ്റുമണ്ണിൽ ഉദ്ഘാടനം ചെയ്യുന്നു
Advertisements
വാഴൂർ . മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ വാഴൂർ തീർത്ഥപാദപുരം മിഥുല ചാരിറ്റിബിൾ സൊസൈറ്റിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ചാമംപതാൽ ഫാത്തിമമാതാ പള്ളി വികാരി റവ.ഫാ.ബ്രിജേഷ് പുറ്റുമണ്ണിൽ ഉദ്ഘാടനം ചെയ്തുയ സൊസൈറ്റി പ്രസിഡന്റ് കെ.വി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം വി.എൻ.മനോജ്കുമാർ, മാർ സ്ലീവാ മെഡിസിറ്റി കമ്യൂണിറ്റി മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ.കെലീറ്റ ജോർജ്,സൊസൈറ്റി സെക്രട്ടറി ടി.ബി.ബിനു തുടങ്ങിയവർ പ്രസംഗിച്ചു.


