പൃഥ്വിരാജിൻ്റെ ഐ നോബഡി ; അഭിപ്രായം പങ്കുവച്ച് അനുരാഗ് കശ്യപ് 

കൊച്ചി : പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രം ആദ്യ ദിനം തന്നെ കണ്ട് അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്. സിനിമാപ്രേമികളുടെ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ബോക്സ്ഡില്‍ ആണ് അനുരാഗ് തന്‍റെ ഐ നോബഡി റിവ്യൂ പങ്കുവച്ചിരിക്കുന്നത്.

Advertisements

“എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തുടക്കം മുതല്‍ ഒടുക്കം വരെ നിങ്ങളെ പിടിച്ചിരുത്തുന്നു. കൂടുതല്‍ മുഖ്യധാരയില്‍ ഉള്ളതും ത്രില്ലിംഗുമാണ് ഇത്. എന്നെ അലോസരപ്പെടുത്തിയ ഒരേയൊരു കാര്യം ഒരു സാധാരണക്കാരന്‍ ഒരേ സമയം ഇത്രയധികം ഗുണ്ടകളുമായി ഫൈറ്റ് ചെയ്യുന്നതാണ്. പക്ഷേ പ്രേക്ഷകര്‍ അത് ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ ആര്‍ത്തി, സമൂഹം, മാധ്യമ വിചാരണ, പൊലീസിംഗ്, രാഷ്ട്രീയം എന്നിവയുടെയൊക്കെ ചുറ്റുമുള്ള ഒരു ടോട്ടല്‍ റൈഡ്”, അനുരാഗ് കശ്യപ് ലെറ്റര്‍ബോക്സ്ഡില്‍ കുറിച്ചു.ഷാക്ക് സംവിധായകന്‍ നിസാം ബഷീറിന്‍റെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍, പാര്‍വതി തിരുവോത്ത് നായിക. ഐ നോബഡി എന്ന ചിത്രത്തിന്‍റെ യുഎസ്പി ഇതായിരുന്നു.

Hot Topics

Related Articles