അർജൻ്റീനയെ വിറപ്പിച്ച് ഈജിപ്ത് കോച്ചിന് വൻ ഓഫർ; കോച്ചിൻ്റെയും ഡയറക്ടറുടെയും കരാർ പുതുക്കി ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ 

കെയ്‌റോ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ അക്ഷരാർത്ഥത്തില്‍ നെഞ്ചിടിപ്പിച്ച മിന്നും പ്രകടനത്തിന് പിന്നാലെ ഈജിപ്ത് ദേശീയ ഫുട്ബോള്‍ ടീം ഹെഡ് കോച്ച്‌ ഹൊസാം ഹസ്സന്‍റെയും(59) ടീം ഡയറക്ടർ ഇബ്രാഹിം ഹസ്സന്‍റെയും കരാറുകള്‍ പുതുക്കി ഈജിപ്ത് ഫുട്ബോള്‍ അസോസിയേഷൻ. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകള്‍ പ്രകാരം 2030 വരെയുള്ള ദീർഘകാല കരാറാണ് ഹൊസാം ഹസ്സന് നല്‍കിയിരിക്കുന്നത്.

Advertisements

ലോകകപ്പില്‍ മുഹമ്മദ് സലാ നയിച്ച ഈജിപ്ത് ടീം പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) വരെ എത്തിയാണ് ചരിത്ര മുന്നേറ്റം നടത്തിയത്. പ്രീ-ക്വാർട്ടറില്‍ കരുത്തരായ അർജന്‍റീനയ്ക്കെതിരെ ഒരു ഘട്ടത്തില്‍ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ അട്ടിമറിക്ക് തൊട്ടരികില്‍ എത്തിയെങ്കിലും, അവസാന നിമിഷങ്ങളില്‍ വലിയ മത്സരങ്ങളുടെ പരിചയസമ്പത്ത് പുറത്തെടുത്ത മെസിയും സംഘവും 13 മിനിറ്റിനുള്ളില്‍ 3 ഗോളുകള്‍ തിരിച്ചടിച്ച്‌ ജയം പിടിച്ചെടുക്കുകയായിരുന്നു. തോറ്റെങ്കിലും ലോക ചാമ്പ്യന്മാരെ വെള്ളം കുടിപ്പിച്ച ഈജിപ്ത് ഫുട്ബോള്‍ ലോകത്തിന്‍റെ കൈയടി വാങ്ങിയാണ് മടങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2024 ഫെബ്രുവരിയിലാണ് ഹൊസാം ഹസ്സൻ ഈജിപ്തിന്‍റെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. 2025 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസില്‍ ഈജിപ്തിനെ സെമി ഫൈനല്‍ വരെ എത്തിക്കാൻ ഹസ്സന് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ വർഷം ഫെബ്രുവരി മുതല്‍ ഔദ്യോഗികമായി ദേശീയ കരാർ ഒപ്പുവെക്കാതെയാണ് താൻ ടീമിനായി ജോലി ചെയ്യുന്നതെന്ന് ഹസ്സൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലോകകപ്പിലെ തകർപ്പൻ നേട്ടത്തോടെ ഈജിപ്ത് ഫുട്ബോള്‍ അസോസിയേഷൻ പ്രസിഡന്‍റ് ഹാനി അബോ റിദ ഹസ്സന് പുതിയ കരാർ നല്‍കാൻ നേരിട്ട് അനുമതി നല്‍കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഈജിപ്ത് ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ വിജയിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലൻഡിനെ 3-1 ന് തോല്‍പ്പിച്ച്‌ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ജയം നേടിയ ഈജിപ്ത്, റൗണ്ട് ഓഫ് 32-ല്‍ ഓസ്‌ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ആഫ്രിക്കൻ ഫുട്ബോളിലെ പുതിയ കരുത്തരായി ഈജിപ്തിനെ മാറ്റിയെടുത്ത ഹൊസാം ഹസ്സന് കീഴില്‍ 2030 ലോകകപ്പാണ് രാജ്യം ഇനി ലക്ഷ്യമിടുന്നത്.

Hot Topics

Related Articles