പരിപ്പിൽ വീണ്ടും നായയുടെ ആക്രമണം ; രണ്ട് ആടുകൾ നായയുടെ കടിയേറ്റ് ചത്തു ; തള്ളയാട് ചികിത്സയിൽ 

അയ്മനം : പരിപ്പിൽ വീണ്ടും നായയുടെ ആക്രമണം.  രണ്ട് ആടുകൾ നായയുടെ കടിയേറ്റ് ചത്തു. തള്ളയാട് നായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. അയ്മനം പരിപ്പ് മൂലേമഠം ഭാഗത്ത് വ്യാഴാഴ്ച  വൈകുന്നേരം ഏകദേശം 5.30 ഓടെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരിപ്പ് കളത്ര സജിയുടെ ആടുകളെയാണ് പറമ്പിൽ കെട്ടിയിട്ടിരുന്നത്. ആ ആടുകളെയാണ് നായ ആക്രമിച്ചത്. ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. ഗുരുതരമായി പരിക്കേറ്റ തള്ളയാടിനെ അടിയന്തരമായി കോടിമത മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവം പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആക്രമണം നടത്തിയ നായ വളർത്തുനായയാണോ തെരുവുനായയാണോ എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. ബന്ധപ്പെട്ട അധികൃതർ സംഭവത്തിൽ ആവശ്യമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇന്നലെ രാവിലെ ഇതേ പോലെ ഒരു പൂച്ചയെ അയ്മനം ചാമത്ര ഭാഗത്ത്‌ വച്ച് നായ ആക്രമിച്ചു കൊന്നിരുന്നു. 

Advertisements

Hot Topics

Related Articles