ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ ഫെയ്‌സ്ബുക്ക് കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്. ആലപ്പുഴ മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് പോലീസ് കേസ് എടുത്തത്. ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. ഒരു വാർത്താ മാധ്യമത്തിൻ്റെ FB പേജിൽ ഇട്ട കമൻ്റാണ് കേസിന് ആധാരം. ക്രിമിനൽ കേസ് പ്രതിയായ ആൾ രമേശ് ചെന്നിത്തലയ്ക്കൊപ്പം വേദി പങ്കിട്ട ചിത്രം സഹിതമായിരുന്നു അനിൽകുമാറിൻ്റെ കമൻ്റ്. കമൻ്റ് ആഭ്യന്തര മന്ത്രിയുടെ പ്രശസ്‌തിക്ക് ഹാനിവരുത്തുന്നതെന്ന് FIR. അനിൽകുമാറിൻ്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു.
Advertisements


