കോട്ടയം മണിമലയിൽ രോഗിയുമായി വന്ന
Advertisements
ആംബുലൻസ് നിയന്ത്രണം നഷ്ടമായി വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി അപകടം. പത്തനംതിട്ടയിൽ നിന്നും കോട്ടയത്തേക്ക് വന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. മണിമല പള്ളിപ്പടിക്ക് സമീപത്ത് വച്ച് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ബസ് കാത്തുനിന്ന ഒരാൾക്ക് സാരമായ പരിക്കേറ്റു. ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.


