കോട്ടയം ഗവൺമെന്റ് ദന്തൽ കോളജിൽ പ്രിൻസിപ്പൽമാരുടെ മേഖലാതല യോഗം നടത്തി 

​ ദേശീയ ദന്തൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ  കോട്ടയം ഗവൺമെൻറ് ദന്തൽ കോളജിൽ ദന്തൽ കോളജ് പ്രിൻസിപ്പൽമാരുടെ മേഖലാതല  യോഗം നടത്തി. ദന്തവിദ്യാഭ്യാസ രംഗത്തെ നിർദിഷ്ട പരിഷ്‌കാരങ്ങൾ, പാഠ്യപദ്ധതി നവീകരണം, പരിശീലന നിലവാരം, ദേശീയ ദന്ത കമ്മീഷൻ നിയമം 2023-ൻറെ ഫലപ്രദമായ നിർവഹണം എന്നിവയെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ബിഡിഎസ്, എംഡിഎസ് കോഴ്‌സുകളുടെ പാഠ്യപദ്ധതി പരിഷ്‌കരണം, ദേശീയ ദന്ത കമ്മിഷന്റെ ഡെന്റൽ എത്തിക്സ്, രജിസ്ട്രേഷൻ ബോർഡുകൾക്കായുള്ള പരിഷ്‌കാരങ്ങൾ തുടങ്ങിയവയും അവതരിപ്പിച്ചു.

Advertisements

നാഷണൽ ദന്തൽ കമ്മീഷൻ ചെയർമാൻ ഡോ. സഞ്ജയ് തിവാരി ഓൺലൈനിൽ അധ്യക്ഷത വഹിച്ചു. കമ്മിഷന്റെ യുജി-പിജി ഡെന്റൽ വിദ്യാഭ്യാസ ബോർഡ് പ്രസിഡൻറ് ഡോ. ചന്ദ്രശേഖർ ജാനകിറാം, എത്തിക്‌സ് ആൻഡ് ഡെന്റൽ രജിസ്ട്രേഷൻ ബോർഡ് പ്രസിഡൻറ്  ലെഫ്റ്റനൻറ്  ജനറൽ ഡോ. തപസ് കുമാർ ബന്ദ്യോപാധ്യായ, കേരള ആരോഗ്യസർവകലാശാല


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരീക്ഷാ കൺട്രോളർ ഡോ. എസ്. അനിൽകുമാർ, ദന്തൽ സയൻസ് ഡീൻ ഡോ. എൽബി പീറ്റർ, കോട്ടയം ഗവൺമെന്റ് ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ വടക്കേപുരയിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles