ഹരിപ്പാട്: പളനിയിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ചു. പള്ളിപ്പാട് വിഷ്ണു ഭവനത്തിൽ ( മഠത്തിൽ ) വിഷ്ണുകുമാറാണ് (37 ) മരിച്ചത്. പളനിയിൽ വെൽഡറായി ജോലി നോക്കി വന്നിരുന്ന വിഷ്ണു കുമാർ കഴിഞ്ഞ അഞ്ചാം തീയതി വൈകുന്നേരം പുറത്തേക്ക് പോയപ്പോൾ ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലും അവിടെ നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. പിതാവ് പരേതനായ ഹരികുമാർ, മാതാവ് ഉഷാകുമാരി സഹോദരി പരേതയായ
വിദ്യാനായർ.


