ആലപ്പുഴ: അമ്മ ചലച്ചിത്ര സംഘടനയിലെ ഇപ്പോഴത്തെ തർക്കങ്ങളിൽ സർക്കാർ ഇടപെടൽ നടത്തി ല്ലെന്ന് സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് അമ്പലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമ്മ എന്ന സംഘടനയിലെ തർക്കങ്ങൾ അവരുടെ ആഭ്യന്തര കാര്യമാണ്. അതിൽ സർക്കാർ ഇടപെടേണ്ട കാര്യമില്ല എന്നാൽ സർക്കാർ തലത്തിൽ സിനിമയെ വ്യവസായമായി ഉയർത്തി കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Advertisements
വിനോദ സഞ്ചാര മേഖലയായ വയനാട്ടിലെ മണ്ണിടിച്ചിലിൽ ടൂറിസം വികസനം മുന്നിൽ കണ്ട് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ തകഴി സ്മാരകത്തിൻ്റെ മുടങ്ങി കിടക്കുന്ന വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്യമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.


