അഖില കേരള ഡാൻസ് ടീച്ചേഴ്‌സ് ട്രേഡ് യൂണിയൻ സംസ്ഥാന സമ്മേളനം നടത്തി

ആലപ്പുഴ : ഉച്ചഭാഷിണി രാത്രി പത്തിനു ശേഷം പ്രവർത്തിപ്പിക്കുന്നതിനുള്ള തീരുമാനം സർക്കാരിൻ്റെ പരിഗണനയിലെന്ന് സാംസ്കാരിക മന്ത്രി പി.സി വിഷ്‌ണുനാഥ്. കേരളത്തിൻ്റെ അനുഷ്‌ഠാന കലകളെ സംരംക്ഷിയ്ക്കുമെന്നും മന്ത്രി. അമ്പലപ്പുഴ: കേരളത്തിൽ രാത്രി 10 മണിയ്ക്കു ശേഷം ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുവാൻ പാടില്ല എന്ന തീരുമാനം പു:നപരിശോധിക്കുമെന്ന് സാംസ്കാരിക ടൂറിസം ചലച്ചിത്ര മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ അഞ്ചാമത് സംസ്ഥാന സമ്മേളനം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാകാരന്മാരുടെ പല വിധത്തിലുള്ള പരിപാടികളും ആരംഭിക്കുന്നത് തന്നെ രാത്രി 8 മണിയ്ക്കായിരിക്കുമെന്നും രണ്ട് മണിക്കുറുകൾ കൊണ്ട് ഇത് അവസാനിപ്പിയ്ക്കുവാൻ കഴിയില്ലെന്നും ഇതിന് മണിക്കുറുകൾ തന്നെ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഇത് മൂലം കലാകാരന്മാരുടെ വരുമാനത്തിന് ഇടിവ് തട്ടിയതായും മന്ത്രി പറഞ്ഞു. കലാകാരന്മാരുടെയും നൃത്യദ്ധ്യാപകരുടെയും പ്രശ്നങ്ങൾ സർക്കാർ ഇടപെട്ട് പരിഹരിയ്ക്കും. കേരളത്തിൻ്റെ അനുഷ്ഠാന കലാ രൂപങ്ങളെ സർക്കാർ സംരംക്ഷിയ്ക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കലാകാരന്മാർക്ക് നിരവധി വേദികളും അവസരങ്ങളും കിട്ടി കൊണ്ടിരുന്ന ടൂറിസം ഉത്സവ പരിപാടികൾ നിലച്ചിരിയ്കുകയാണ്. ഇത് പുനരാരംഭിക്കുവാൻ നടപടി സ്വീകര് യ്ക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് മൂലം എല്ലാ കലാകാരന്മാർക്ക് ഒരു പോലെ അർഹിയ്ക്കുന്ന പരിഗണന ലഭിയ്ക്കുമെന്നും മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. ശരീരം കലാ നൃത്തം ചെയ്യുന്നതാണ് ഡാൻസ് എന്നും മന്ത്രി പറഞ്ഞു.

Advertisements

സമ്മേളനത്തിൽ ജി സുധാകരൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. മുൻ സർക്കാർ തകഴി സ്മാരകത്തിന് ബഡ്ജറ്റിൽ പ്രഖ്യാപിച്ച് അനുവദിച്ച 6 കോടി രൂപയിൽ മൂന്നര കോടി രൂപ സർക്കാർ തിരിച്ചെടുക്കുക വഴി തകഴി സ്മാരകത്തിൻ്റെ വികസനം തടസ്സപ്പെട്ടതായി ജി സുധാകരൻ പറഞ്ഞു. സാംസ്കാരിക വകുപ്പിൽ കഴിഞ്ഞ പത്ത് വർഷമായി ഒന്നും നടന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഇപ്പോൾ പരാതികൾ കേൾക്കുന്ന മുഖ്യമന്തിയാണ് കേരളത്തിലുള്ളതെന്നും സുധാകരൻ പറഞ്ഞു. സംഗീതവും നൃത്തവും ഇരട്ട സഹോദരങ്ങൾ ആണെന്നും തുള്ളൽ ഉണ്ടായത് അമ്പലപ്പുഴ യിൽ ആണെന്നും സുധാകരൻ പറഞ്ഞു. എ കെ ഡി ടി ടി യു സംസ്ഥാന പ്രസിഡൻ്റ് പെണ്ണമ്മ ജോണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ ആർ കണ്ണൻ, സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി കലാമണ്ഡലം എം ഉഷാനന്ദിനി, സെക്രട്ടറി ശ്രീകുമാർ, രക്ഷാധികാരി സുന്ദരേശൻ തലനാട് , സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോക്ടർ വിഷ്ണു കലാർപ്പണം, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ ടി. ജിനീഷ്, യമുന ദിലീപ്. ഗ്രേസി സെൽവരാജ് , ശാന്തി വിപിൻ,ജയശ്രീ ദേവി കലാക്ഷേത്ര ,ഷീബ ഷാജി, ദേവിക .സി എ , പി.ജെ. പ്രീതി, അഖിലശത് , അമ്പാടി ശങ്കർ, നടനശ്രീ ഓം കാർ ,സൗമ്യ ബാലഗോപാൽ , അശ്വതി വിപിൻ, ജില്ലാ ട്രഷറർ ടി ജിനീഷ് എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അമ്പലപ്പുഴ പടിഞ്ഞാറെനടയിൽ നിന്നും കച്ചേരി ജംഗഷനിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ നൂറ് കണക്കിന് കലാകാരന്മാർ അണിനിരന്ന വിവിധ നൃത്തരൂപങ്ങളോടെ സാംസ്കാരിക ഘോഷയാത്ര നടത്തി. സമ്മേളനത്തിന് തുടക്കം കുറിച്ച് സസ്ഥോന പ്രസിഡൻ്റ് പെണ്ണമ്മ ജോണി പതാക ഉയർത്തി. സമ്മേളനത്തിനു ശേഷം നൃത്തസന്ധ്യ, കരോക്ക ഗാനമേള, എന്നീ പരിപാടികളും അരങ്ങേറി. ഫോട്ടോ ക്യാപ്ഷൻ: അഖില കേരള ഡാൻസ് ടീച്ചേഴ്‌സ് ട്രേഡ് യൂണിയൻ അഞ്ചാമത് സംസ്ഥാന സമ്മേളനം അമ്പലപ്പുഴയിൽ സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു.

Hot Topics

Related Articles