കുറവിലങ്ങാട്: അർബുദ രോഗത്തോട് മൂന്ന് വർഷത്തോളമായി ധീരമായി പോരാടിയിരുന്ന കുറവിലങ്ങാട് പള്ളിക്കവലയിൽ ഓട്ടോറിക്ഷ തൊഴിലാളിയായ കളത്തുവീട്ടിൽ മേൽപ്പുറത്ത് (തറയിൽ) ബിജു ജോസഫ് (44) അന്തരിച്ചു.
ജീവൻ രക്ഷിക്കാനായി ചികിത്സാ സഹായം തേടി നാടൊന്നാകെ കൈകോർത്തിരുന്ന ബിജുവിന്റെ വിയോഗം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. ചികിത്സാ ചെലവുകൾക്കായി കുടുംബത്തിന്റെ സ്വത്തുക്കൾ വരെ വിറ്റഴിച്ച ശേഷവും ജീവിതത്തിനായുള്ള പോരാട്ടം തുടരുകയായിരുന്നു. ഒടുവിൽ നാടിന്റെ പ്രാർത്ഥനകളും സ്നേഹവും സഹായങ്ങളും ഉണ്ടായിരുന്നെങ്കിലും രോഗത്തിന് മുന്നിൽ അദ്ദേഹം കീഴടങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023-ലാണ് ബിജുവിന് അർബുദം സ്ഥിരീകരിച്ചത്. ചേർപ്പുങ്കലിലെ മാർ സ്ലീവ മെഡിസിറ്റിയിൽ രോഗം കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും പിന്നീട് രാജഗിരി ആശുപത്രിയിലും ചികിത്സ തുടരുകയായിരുന്നു.
ഭാര്യ അനു, മകൾ ജനീ ബിജു, മാതാവ് അന്നമ്മ എന്നിവരാണ് കുടുംബാംഗങ്ങൾ. നേരത്തേ സഹോദരി ബിന്ദുവും ഉൾപ്പെടെ കുടുംബത്തിലെ നിരവധി പേരെ അർബുദം കവർന്നെടുത്തിരുന്നു.
ബിജുവിന്റെ ചികിത്സയ്ക്കായി വോയ്സ് ഓഫ് കുറവിലങ്ങാടിന്റെയും പള്ളിക്കവലയിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെയും നേതൃത്വത്തിൽ ഗാനമേള ഉൾപ്പെടെ വിവിധ ധനസമാഹരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മന്ത്രി മോൻസ് ജോസഫ്, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി ഉൾപ്പെടെയുള് ജപ്രതിനിധികളും സുഹൃത്തുക്കളും നാട്ടുകാരും പൊതുപ്രവർത്തകരും നൽകിയ സഹായവും പ്രാർത്ഥനയും കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു.
എന്നാൽ, ജീവിതത്തിനായുള്ള ആ പോരാട്ടത്തിന് ഒടുവിൽ വിരാമമായി. ബിജുവിന്റെ നിര്യാണത്തിൽ നാട്ടുകാർ, സുഹൃത്തുക്കൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
സംസ്കാരം നാളെ (ജൂലൈ 8 ബുധൻ) ഉച്ചകഴിഞ്ഞ് 3.30 ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ


