ചേർത്തല ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടി ; ലീക്ക് പരിഹരിക്കുന്നതിന് അറ്റകുറ്റ പണി ; തൈക്കാട്ടുശേരി പാലത്തിൽ ഗതാഗത നിയന്ത്രണം 

ആലപ്പുഴ  : ചേർത്തല ശുദ്ധല വിതരണ പദ്ധതിയുടെ പൈപ്പ് ലൈനിൽ രൂപപ്പെട്ട ലീക്ക് പരിഹരിക്കുന്നതിനായി അറ്റകുറ്റപണികൾ നടത്തുന്നതിനാൽ ജൂലൈ ഒൻപത് വ്യാഴാഴ്ച രാവിലെ ആറു മുതൽ ജൂലൈ 12 ന് വൈകിട്ട് അഞ്ചു വരെ തൈക്കാട്ടുശ്ശേരി പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. മാക്കേക്കടവ് തുറവൂർ റോഡിൽ മാക്കേകടവിൽ  നിന്നു  അരൂർ ഭാഗത്തേക്ക്  പോകുന്ന വാഹനങ്ങൾ മണിയാതൃക്കയിൽ ജംഗ്ഷനിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് പോക്കേണ്ടതാണ്. തുറവൂർ ജംഗ്ഷനിൽ നിന്നും തൈയ്ക്കാട്ടുശ്ശേരി  ഭാഗത്തേക്കുള്ള  വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Advertisements

Hot Topics

Related Articles