പമ്പ – ഫെസ്റ്റിവൽ ഓഫ് ഡയലോഗ്സിന് തിരി തെളിയുന്നു ; ദക്ഷിണേന്ത്യൻ എഴുത്തുകാരുടെ സംഗമം ജൂലൈ 25 മുതൽ ചെങ്ങന്നൂരിൽ

ചെങ്ങന്നൂർ: വിവിധ ഭാഷകളില്‍ നിന്നുള്ള പ്രശസ്ത എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പാരമ്പര്യ കലകളുടെയും കൂടിച്ചേരലിന് വേദിയൊരുക്കുന്ന ‘പമ്പ ഫെസ്റ്റിവല്‍ ഓഫ് ഡയലോഗ്‌സിന് ജൂലൈ 25ന് തിരി തെളിയും.  ദക്ഷിണേന്ത്യൻ എഴുത്തുകാരുടെ കൂട്ടായ്മയായ South Indian Writers Ensemble (SIWE) സംഘടിപ്പിക്കുന്ന ‘പമ്പ – Festival of Dialogues’-ന്റെ പതിമൂന്നാം പതിപ്പിനാണ് ജൂലൈ 25, 26, 27 തീയതികളിൽ ചെങ്ങന്നൂരിലെ ഡി ചാർളി പമ്പ റെമിനിസൻസിൽ (The Charlee Pamba Reminiscence) വേദിയൊരുങ്ങുന്നത്.  ‘പോപ്പുലർ കൾച്ചർ’ ആണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ പ്രമേയം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പ്രമുഖ എഴുത്തുകാർ, ചലച്ചിത്ര പ്രവർത്തകർ, നാടക പ്രവർത്തകർ, കലാകാരന്മാർ എന്നിവർ പങ്കെടുക്കും. സാഹിത്യം, സിനിമ, നാടകം, ജനപ്രിയ സംസ്കാരം എന്നിവയെ ആസ്പദമാക്കി സംവാദങ്ങൾ, പ്രഭാഷണങ്ങൾ, ആശയവിനിമയങ്ങൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8907736954

Advertisements

Hot Topics

Related Articles