ആലപ്പുഴ  ജില്ലയിലും നാളെ സ്വകാര്യബസ് പണിമുടക്ക്; ബസ് വ്യവസായത്തെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യം 

ആലപ്പുഴ : പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ജില്ലയിൽ നാളെ ജൂലൈ എട്ട്  ബുധനാഴ്‍ച സര്‍വീസ് നിര്‍ത്തിവച്ച് സ്വകാര്യ ബസുകള്‍  പണിമുടക്കും. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (കെബിടിഎ) എന്നീ സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്.  ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ, ചേർത്തല, മാവേലിക്കര എന്നിവിടങ്ങളിൽ താലൂക്ക് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും നടത്തും.  മാവേലിക്കര മിനി സിവിൽ സ്റ്റേഷനിലേക്കുള്ള മാര്‍ച്ച് എം എസ് അരുൺകുമാര്‍ എംഎൽഎ ഉദ്ഘാടനംചെയ്യും.

Advertisements

 കെബിടിഎ  നേതൃത്വത്തിൽ ബസ് ഉടമകളും തൊഴിലാളികളും ആലപ്പുഴ കളക്‍ടറേറ്റിലേക്ക് നടത്തുന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുക്കും.  കെഎസ്ആര്‍ടിസിയിൽ സ്‍ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കിയതോടെ ദൈനംദിന ചെലവുകൾക്ക് പോലും വരുമാനം കണ്ടെത്താനാകുന്നില്ലെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ  പ്രസിഡന്റ്  പാലമുറ്റത്ത് വിജയകുമാർ സെക്രട്ടറി ദിനേശ് കുമാർ എന്നിവര്‍ പ്രസ്‍താവനയിൽ പറഞ്ഞു. ഈ നിലയിൽ അധിക ദിവസങ്ങൾ സർവീസ് നടത്താനാകില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിയദർശിനി പദ്ധതിയിൽ സ്വകാര്യ ബസുകളെ കൂടി ഉൾപ്പെടുത്തി കെഎസ്ആര്‍ടിസി നൽകുന്നതുപോലെ അനുകൂല്യം നൽകണം. ഡീസലിന് സംസ്ഥാന സർക്കാരിന് ലഭിക്കുന്ന നികുതി ഒഴിവാക്കി റേഷൻ സമ്പ്രദായത്തിൽ ഡീസൽ നൽകണമെന്നും ആവശ്യപ്പെട്ടു.

Hot Topics

Related Articles