അഞ്ചാലുംമൂട് : ഗവ. എച്ച്.എസ്.എസ് അഞ്ചാലുംമൂട് സ്‌കൂളിൽ മലയാള വിഭാഗം – വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ജൂലൈ 6 തിങ്കളാഴ്ച ബഷീർ ദിന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ബഷീറിനെയും, ബഷീർ സാഹിത്യത്തെയും, ബഷീർ കൃതികളുടെ സന്ദേശം , സവിശേഷതകൾ തുടങ്ങിയവ മനസ്സിലാക്കുന്നതിനും അറിയുന്നതിനും കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. ബഷീർ കാരിക്കേച്ചർ തയ്യാറാക്കൽ, ബഷീർദിന സന്ദേശമുൾക്കൊള്ളുന്ന പോസ്റ്റർ രചന കുട്ടികൾ തയ്യാറാക്കി കൊണ്ടുവരികയും അവ ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കൈറ്റ്സ് ഗാർഡനിൽവച്ച് വൈകിട്ട് 3.45 ന് കുട്ടികൾക്കായി ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,
ബഷീർദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.








