കോട്ടയം : കാപ്പാ കരുതൽ തടങ്കലിന് ഉത്തരവിട്ടതിന് പിന്നാലെ ഒളിവിൽ പോയ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുളക്കുളം വില്ലേജ് പെരുവാക്കരയിൽ മാവേലിത്തറ വീട്ടിൽ മാത്യൂസ് റോയ് (26) എന്നയാളെയാണ് വെള്ളൂർ എസ്.എച്ച്.ഒ റിയാസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വെള്ളൂർ പോലീസ് സ്റ്റേഷൻ കടുത്തുരുത്തി വൈക്കം ഏറ്റുമാനൂർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും കടുത്തുരുത്തി എക്സൈസ് റേഞ്ചിലും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കോട്ടയം ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടർക്ക് കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് കാപ്പ കരുതൽ തടങ്കലിന് ഉത്തരവായത്. ഇതേ തുടർന്ന് പ്രതി രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഒടുവിൽ വെള്ളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.എസ്. റിയാസ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ പ്രകാശ് സാം കെ എം രാഹുൽ എൻ എൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
കാപ്പാ കരുതൽ തടങ്കലിന് ഉത്തരവിട്ടു ; പിന്നാലെ ഒളിവിൽ പോയി ; നിരവധി ക്രിമിനൽക്കേസ് പ്രതിയായ യുവാവ് അറസ്റ്റിൽ


