പാലാ നഗരസഭയിൽ വീണ്ടും പ്രതിസന്ധി ; കോൺഗ്രസ് പിൻതുണ പിൻവലിച്ചതിന് പിന്നാലെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി ; പ്രതിസന്ധിയിൽ പുളിക്കക്കണ്ടം കുടുംബം 

പാലാ :  നഗരസഭയിൽ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി ഇടത് പക്ഷം. കേരള കോൺഗ്രസ് (എം) നയിക്കുന്ന പ്രതിപക്ഷമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.  കോൺഗ്രസ് കൗൺസിലർമാർ സ്വതന്ത്ര കൂട്ടായ്മയ്ക്ക് പിൻതുണ പിൻവലിക്കുകയാണ് എന്ന് പ്രഖ്യാപിച്ചതോടെയാണ് ഇടത് പക്ഷം ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് മുമ്പാകെയാണ് അവിശ്വാസപ്രമേയ നോട്ടീസ് സമർപ്പിച്ചത്. ഇതോടെ പാലാ നഗരസഭയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ കൂടുതൽ ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തൽ.

Advertisements

Hot Topics

Related Articles