പാലായിൽ പെരുമ്പാമ്പിനെ കൊന്ന് മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചു; ഒരാൾ അറസ്റ്റിൽ

കോട്ടയം: പാലായിൽ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പാലാ വെട്ടുകല്ലേൽ സ്വദേശി ഷിജോ (48) ആണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ കൂട്ടാളിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Advertisements

എരുമേലി വനംവകുപ്പ് ഉദ്യോഗസ്ഥർ ഷിജോയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പെരുമ്പാമ്പിന്റെ മാംസം കണ്ടെത്തിയത്. ഏകദേശം മൂന്ന് കിലോഗ്രാം വരുന്ന മാംസമാണ് പിടിച്ചെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത വനംവകുപ്പ്, പെരുമ്പാമ്പിനെ വേട്ടയാടിയ സാഹചര്യവും ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും വിശദമായി അന്വേഷിച്ചുവരികയാണ്. പിടിയിലാകാനുള്ള മറ്റൊരാളെ കണ്ടെത്തുന്നതിനുള്ള നടപടികളും ഊർജിതമാക്കിയിട്ടുണ്ട്.

Hot Topics

Related Articles