ദേവലോകത്തിന് ഇനി സൂര്യശോഭ, ഊർജ്ജ സ്വയംപര്യാപ്തത കൈവരിച്ച് മലങ്കരസഭാ ആസ്ഥാനം ; കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ട് സോളാർപ്ലാന്റ് പ്രവർത്തനക്ഷമമായി 

ചിത്രം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സ്ഥാപിച്ച സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമ്മം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കുന്നു.ഫാ.യാക്കോബ് റമ്പാൻ,ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, റോണി വർ​ഗീസ് ഏബ്രഹാം, ടിൻസു മാത്യു എന്നിവർ സമീപം.

Advertisements

ചിത്രം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പ്രവർത്തനക്ഷമമായ സോളാർ പ്ലാന്റ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ​ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനക്ഷമമായി. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊർജ്ജസ്വയംപര്യാപ്ത കൈവരിച്ചു. കാതോലിക്കേറ്റ് അരമന കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന സണ്ടേസ്ക്കൂൾ ഓഫീസ് കെട്ടടത്തിന് മുകളിലായാണ് 180 സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. പുനരുപയോ​ഗിക്കാവുന്ന ഊർജസ്രോതസുകളുടെ ഉപയോ​ഗം പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വൈ​ദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, ഫാ സജി യോഹന്നാൻ, ഡെപ്യൂട്ടി സെക്രട്ടറി പി.യു കുര്യൻ, എൽസോൾ പവർ സെല്യൂഷൻസ് എം.ഡി ടിൻസു മാത്യു തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles