കോട്ടയം മെഡിക്കല്‍ കോളജില്‍ ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവ്; വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ 47 ലക്ഷം രൂപ നല്‍കി; നാട്ടകം സുരേഷ് MLA യും ജില്ലാ കളക്ടറും ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി 

കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവിനായി സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ സി.എസ്.ആര്‍ ഫണ്ടില്‍നിന്നും 94.17 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ ആദ്യ ഗഡുവായ 47,08,803 രൂപ നാട്ടകം സുരേഷ് എം.എല്‍.എയും  ആശുപത്രി വികസന സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയും  വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ കൊച്ചി റീജിയണല്‍ മാനേജര്‍ ജി.എസ്.ആര്‍ സുന്ദരമൂര്‍ത്തിയില്‍നിന്ന് ഏറ്റുവാങ്ങി. 

Advertisements

പൊതുജനാരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും  തീവ്രപരിചരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് സുന്ദരമൂര്‍ത്തി പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെഡിക്കല്‍ കോളജില്‍ ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവ് ആരംഭിക്കുന്നതിനുള്ള പദ്ധതി അസാപ്പാണ് തയ്യാറാക്കിയത്.  നൂതന ഉപകരണങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 

ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്റണി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ.എസ്. ശാന്തി, അസാപ് കേരള മാനേജര്‍  കെ. ശ്രീജിത്ത്, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍  എച്ച്.ആര്‍. വിഭാഗം മേധാവി എസ്. രചന, ബിജു ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles