വിഴിഞ്ഞം സ്വകാര്യമേഖലയ്ക്ക് പൂർണമായും കൈമാറാനുള്ള നീക്കമാണ് മാരി ടൈം ബോർഡിനെ പിരിച്ചുവിട്ട നടപടിയെന്ന് മുൻമന്ത്രി വി എൻ വാസവൻ. പിരിച്ചുവിടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ഒന്നും അടിസ്ഥാനമില്ലാത്തതാണെന്നും, മിഷൻ സമുദ്രയുടെ പേരിൽ നടത്താൻ പോകുന്ന കടൽ മേഖലയിലെ വലിയ കൊള്ളയുടെ ഭാഗമാണ് ബോർഡ് പിരിച്ചുവിടല്ലെന്നും മുൻ തുറമുഖ വകുപ്പ് മന്ത്രി കൂടിയായ വി എൻ വാസവൻ പറഞ്ഞു.
കേന്ദ്രത്തിൻ്റെയും, ബിജെപി പ്രതിനിധികളെയും ഉൾപ്പെടുത്തി പുതിയ ബോർഡ് സ്ഥാപിച്ചത് ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോർഡ് പിരിച്ചു വിട്ടത് പ്രതിഷേധാർഹമാണ്. ബോർഡ് നേതൃത്വത്തിൽ
നിരവധി പ്രൊജക്റ്റ് തയ്യാറാക്കി പ്രവർത്തിച്ചു വരികയായിരുന്നുവെന്നും, CAG റിപ്പോർട്ട് നടപ്പാക്കേണ്ട ബാധ്യത ഇപ്പോഴത്തെ ബോർഡിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പഴയ ബോർഡിനെ കുറിച്ചാണ് ഇത്തരം പരാതി ഉയർന്നത്. വിഷയത്തിൽ ഇ.പി ജയരാജൻ പാർട്ടിയിൽ നിലപാടിൽ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിച്ചിട്ടില്ല. ജയരാജൻ കൂടി ഉള്ള യോഗത്തിലാണ് പാർട്ടി നിലപാട് ചർച്ച ചെയ്തത്. ആ കമ്മറ്റിയിലും ജയരാജൻ വ്യത്യസ്ത നിലപാട് എടുത്തിട്ടില്ലെന്നും വാസവൻ പറഞ്ഞു.


