50 പ്രാവശ്യം രക്തം ദാനം ചെയ്ത മുക്കൂട്ടുതറ സ്റ്റാൻഡിലെ ടാക്സി ഡ്രൈവർ ഷാനിച്ചൻ കരിനാട്ടിന് ആദരവുമായി പൂഞ്ഞാർ എംഎൽഎയും എംവിഡിയും

കോട്ടയം : 50 പ്രാവശ്യം രക്തം ദാനം ചെയ്ത് മറ്റുള്ളവർക്ക് മാതൃകയായിരിക്കുകയാണ് മുക്കൂട്ടുതറ സ്റ്റാൻഡിലെ ടാക്സി കാർ ഡ്രൈവർ ആയ ഷാനിച്ചൻ കരിനാട്ട്. കഴിഞ്ഞ 30 വർഷമായി രക്തം ദാനം ചെയ്യുന്ന നല്ല മനസ്സിന് ഉടമയാണ് ഇദ്ദേഹം O+ രക്ത ഗ്രൂപ്പാണ് ഇദ്ദേഹത്തിന്റെ അപൂർവ്വമായ ഈ രക്ത ഗ്രൂപ്പ് കോട്ടയം കാരിത്താസിൽ കരൾ മാറ്റശാസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിക്ക് നൽകാൻ കഴിഞ്ഞത് കാരിത്താസ് ആശുപത്രിയുടെ പ്രശംസ പിടിച്ചുപറ്റാൻ കഴിഞ്ഞിരുന്നു പൊതുപ്രവർത്തകനും സാമൂഹിക പ്രവർത്തകനും ആണ് ഷാനിച്ചൻ വെറും 20 വയസ്സുള്ള മകൻ അമലിനെ രക്തം ദാനം ചെയ്യാൻ ഈ പിതാവ് പ്രോത്സാഹിപ്പിച്ച് രണ്ടു പ്രാവശ്യം രക്തം ദാനം ചെയ്തു ഭാര്യ വത്സമ്മ ഷാനിച്ചന് എല്ലാ പിന്തുണയും നൽകുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ഷാനിച്ചനെ പൂഞ്ഞാർ എംഎൽഎയും കേരള മോട്ടോർ വാഹന വകുപ്പും ആദരിക്കുകയും ചെയ്തു.കോട്ടയം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.ഇതുപോലെ രക്തം ദാനം ചെയ്യാൻ എല്ലാ ഡ്രൈവർ സുഹൃത്തുക്കളോടും മോട്ടോർ വാഹന വകുപ്പ് ആഹ്വാനം ചെയ്യുകയും ചെയ്തു.

Advertisements

Hot Topics

Related Articles