വൈക്കത്ത് നാലു കറവ പശുക്കൽ ചത്തു ; ക്ഷീര കർഷകൻ പ്രതിസന്ധിയിൽ 

വൈക്കം: നാലു കറവ പശുക്കൾ ചത്തതിനെ തുടർന്ന് യുവ മീര കർഷകൻ സാമ്പത്തിക പ്രതിവസിയിലായി. ഉദയനാപുരം പഞ്ചായത്ത് 10ാം വാർഡിൽ കാരിൻവേലി വിപിൻ ഗോപാലും ഭാര്യ ആര്യയും ചേർന്ന് നടത്തുന്ന പശുഫാമിലാണ് നാലു കറവ പശുക്കൾ ചത്തത്. ഉന്നത പഠനത്തിന് ശേഷം ഇരുവരും പശുവളർത്തുന്നതിലുള്ള താൽപര്യത്താൽ  20പശുക്കൾ ഉൾപ്പെടുന്ന ഫാം ആറുവർഷം മുമ്പാണ് ആരംഭിച്ചത്. പല ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് നല്ല രീതിയിൽ നടത്തി വന്ന ഫാമിലെ വരുമാനം കൊണ്ട് വായ്പ  മുടങ്ങാതെ തിരിച്ചടച്ചു വരുന്നതിനിടയിയിലാണ് 100 ലിറ്ററോളം പാൽ ലഭിച്ചിരുന്ന നാലു പശുക്കൾ ബുധനാഴ്ച പുലർച്ചെ ചത്തത്. മറ്റ് പശുക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി പരിചരിച്ചു വരികയാണ്.ചത്ത പശുക്കളുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേയ്ക്ക് അയച്ചു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു, ഭരണസമിതി അംഗങ്ങളായ കെ.ദീപേഷ് ,ആജിഷാ ഉദയകുമാർ,വി.ബിൻസ് , സുമേഷ് കൊല്ലേരി, മിനിമനയ്ക്കൽപറമ്പിൽ വെറ്ററിനറി  ഓഫീസർ ധന്യാ എസ്. രാജൻ തുടങ്ങിയവർ ഫാമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി

Advertisements

Hot Topics

Related Articles